ബൈക്ക് യാത്രക്കാരന് കാട്ടുപോത്തിന്‍റെ കുത്തേറ്റു; വയോധികനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Published : Apr 02, 2019, 11:13 PM IST
ബൈക്ക് യാത്രക്കാരന് കാട്ടുപോത്തിന്‍റെ കുത്തേറ്റു; വയോധികനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Synopsis

ചൊവ്വാഴ്ച രാവിലെ ബൈക്കില്‍ ജോലിക്കായി മൂന്നാറിലേക്ക് പുറപ്പെട്ട അന്നക്കുടിയുടെ മുന്നിലേക്ക് ഫാക്ടറിക്ക് സമീപത്തുവെച്ച് കാട്ടുപോത്ത് ചാടിവീഴുകയായിരുന്നു. 

ഇടുക്കി: ബൈക്ക് യാത്രക്കാരന് കാട്ടുപോത്തിന്‍റെ കുത്തേറ്റു. കണ്ണന്‍ ദേവന്‍ കബനി കല്ലാര്‍ പുതുക്കാട്ടില്‍ അന്നകുടിക്കാണ് (47) കാട്ടുപോത്തിന്‍റെ കുത്തേറ്റത്. ചൊവ്വാഴ്ച രാവിലെ ബൈക്കില്‍ ജോലിക്കായി മൂന്നാറിലേക്ക് പുറപ്പെട്ട അന്നക്കുടിയുടെ മുന്നിലേക്ക് ഫാക്ടറിക്ക് സമീപത്തുവെച്ച് കാട്ടുപോത്ത് ചാടിവീഴുകയായിരുന്നു. 

അപകടത്തില്‍ ഇയാളുടെ ഇടതുകൈയ്ക്ക് കുത്തേറ്റു. തൊട്ടടുത്ത കുഴിയില്‍ വീണതിനാല്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. പിന്നാലെ എത്തിയ ഓട്ടോ തൊഴിലാളികളാണ് അന്നക്കുട്ടിയെ മൂന്നാര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചത്. രാത്രികാലങ്ങളില്‍ കാട്ടുപോത്തുകള്‍ എസ്‌റ്റേറ്റില്‍ കൂട്ടമായി എത്തുന്നത് പതിവാണ്. എന്നാല്‍ പുലരുന്നതോടെ ഇവറ്റകള്‍ കാടുകയറുകയാണ് ചെയ്യുന്നത്. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ആഴമില്ലാത്ത ഭാ​ഗമാണെന്ന് കരുതി ഇറങ്ങി, പക്ഷേ കണക്കുകൂട്ടൽ തെറ്റി; മുങ്ങിത്താഴ്ന്ന് വിദേശ വനിതകൾ, രക്ഷകരായി നാട്ടുകാര്‍
ഒന്നും രണ്ടുമല്ല പതിനഞ്ച് ടണ്‍ കാപ്പി, വിളവെടുപ്പില്‍ വിജയഗാഥ തീര്‍ത്ത് അമ്പലവയല്‍ കാര്‍ഷിക ഗവേഷണ കേന്ദ്രം