
ചേര്‍ത്തല: രക്തസ്രാവത്തെ തുടര്‍ന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച മാതാവ് മരിച്ച സംഭവത്തിൽ മകൻ അറസ്റ്റിൽ. കടക്കരപ്പള്ളി പഞ്ചായത്ത് പത്താം വാർഡ് തൈയ്ക്കല്‍ നിവര്‍ത്തില്‍ പരേതനായ സുകുമാരന്‍റെ ഭാര്യ കല്യാണിയാണ് (75) മരിച്ചത്. ചവിട്ടേറ്റതിനെ തുടര്‍ന്ന് ഇടുപ്പെല്ല് തുളച്ച് ഗർഭപാത്രത്തിൽ കയറിയുണ്ടായ രക്തസ്രാവമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുള്ളത്.
മകൻ സന്തോഷിനെ (45) കൊലക്കുറ്റത്തിനാണ് പട്ടണക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. കല്ല്യാണിയും സന്തോഷും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്. മദ്യപിച്ചെത്തുന്ന സന്തോഷ് കല്യാണിയുമായി വഴക്കടിക്കുന്നത് പതിവാണെന്ന് പൊലീസ് പറഞ്ഞു. ഞായറാഴ്ച രാത്രിയിലാണ് മരണകാരണമായ സംഭവമുണ്ടായത്. രക്തസ്രാവത്തെ തുടര്‍ന്ന് കല്യാണിയെ സന്തോഷ് ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
കല്യാണിയുടെ നില ഗുരുതരമായതിനാൽ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിക്കുകയായിരുന്നു. വീണ്ടും താലൂക്ക് ആശുപത്രിൽ എത്തിയതോടെ ആശുപത്രി അധികൃതർ പൊലീസിനെ വിവരം അറിയിച്ചു. തുടര്‍ന്ന് പോസ്റ്റ്മോർട്ടത്തിനായി ആലപ്പുഴ മെഡിക്കൽ കോളേജില്‍ കൊണ്ടുപോയി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam