യുവതിയും യുവാവും ഒരേ മരക്കൊമ്പില്‍ തൂങ്ങി മരിച്ച നിലയില്‍; പൊലീസ് അന്വേഷണം ആരംഭിച്ചു

Published : Apr 22, 2026, 05:00 PM IST
Saranya

Synopsis

മാമ്പിലാട് കുന്നിന് മുകളിലായി അമ്മച്ചൂര്‍ രാഘവന്‍ എന്നയാളുടെ പറമ്പിലെ കശുമാവിന്റെ കൊമ്പിലാണ് ഇരുവരെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

കോഴിക്കോട്: വിവാഹിതയായ യുവതിയെയും സമീപ നാട്ടുകാരനായ യുവാവിനെയും ആളൊഴിഞ്ഞ പറമ്പിലെ മരക്കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് തൊട്ടില്‍പ്പാലം മാമ്പിലാടാണ് നാടിനെ നടുക്കിയ സംഭവം. പാലേരി കുനിയോട് സ്വദേശിനിയായ തട്ടാന്‍കണ്ടി ശരണ്യ (30), കുറ്റ്യാടി കള്ളാട് സ്വദേശിയായ പഞ്ചാരപറമ്പത്ത് അജേഷ് (35) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മാമ്പിലാട് കുന്നിന് മുകളിലായി അമ്മച്ചൂര്‍ രാഘവന്‍ എന്നയാളുടെ പറമ്പിലെ കശുമാവിന്റെ കൊമ്പിലാണ് ഇരുവരെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ട് കുട്ടികളുടെ അമ്മയായ ശരണ്യയെ കഴിഞ്ഞ ദിവസം രാവിലെ മുതല്‍ കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. അജേഷ് അവിവാഹിതനാണ്. നാട്ടിലാകെ ഞെട്ടലുണ്ടാക്കിയ സംഭവത്തില്‍ ദുരൂഹതയകറ്റാന്‍ പൊലീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ - 1056, 0471- 2552056)

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വടകരയിൽ കലുങ്കിനടിയിൽ ബക്കറ്റിൽ സൂക്ഷിച്ച നിലയിൽ സ്റ്റീൽ ബോംബുകൾ കണ്ടെത്തി
പ്ലാസ്റ്റിക് കപ്പിനുള്ളിൽ കണ്ടെത്തിയത് 7 വെടിയുണ്ടകൾ, ഉപയോഗിക്കുന്നത് റെയിൽവേ പൊലീസടക്കമുള്ള സേനകൾ, കാലപ്പഴക്കം കണ്ടെത്താൻ പരിശോധന