
കോഴിക്കോട്: കോഴിക്കോട് വടകര ചാനിയംകടവിൽ മൂന്ന് സ്റ്റീൽ ബോംബുകൾ കണ്ടെത്തി. ചാനിയംകടവ് - ശാന്തി നഗർ റോഡ് ജങ്ഷനിൽ കലുങ്കിനടിയിൽ പ്ലാസ്റ്റിക് ബക്കറ്റിൽ സൂക്ഷിച്ച നിലയിലായിരുന്നു ബോംബുകൾ. ബോംബുകൾ പുറമേരി കുനിങ്ങാട് ക്വാറിയിലേക്ക് മാറ്റി നിർവീര്യമാക്കി. കഴിഞ്ഞദിവസം സിപിഎം - ലീഗ് സംഘർഷത്തിൽ പ്രദേശത്ത് മൂന്നുപേർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. മേഖലയിൽ കനത്ത പൊലീസ് നിരീക്ഷണം തുടരുന്നതിനിടെയാണ് സ്റ്റീൽ ബോംബുകൾ കണ്ടെത്തിയത്. നാട്ടുകാരാണ് പൊലീസിനെ വിവരം അറിയിച്ചത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam