നികുതി വെട്ടിച്ച് കടത്താൻ ശ്രമിച്ച അഞ്ചരക്കിലോ സ്വർണ്ണം റെയിൽവേ സംരക്ഷണ സേന പിടികൂടി

Published : Jan 31, 2019, 01:17 AM IST
നികുതി വെട്ടിച്ച് കടത്താൻ ശ്രമിച്ച അഞ്ചരക്കിലോ സ്വർണ്ണം റെയിൽവേ സംരക്ഷണ സേന പിടികൂടി

Synopsis

പ്ലാറ്റ്ഫോമിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടയാളെ  കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ച് വിശദമായി പരിശോധിച്ചപ്പോണ് ബാഗിലെ രഹസ്യഅറിയിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണം കണ്ടെടുത്തത്.

കോഴിക്കോട്: നികുതി വെട്ടിച്ച് കടത്താൻ ശ്രമിച്ച അഞ്ചരക്കിലോ സ്വർണ്ണം റെയിൽവേ സംരക്ഷണ സേന പിടികൂടി. കോഴിക്കോട് റെയിൽവേ പ്ലാറ്റ്ഫോമിൽ നിന്നും സ്വര്‍ണം കടത്താന്‍ ശ്രമിച്ച രാജസ്ഥാൻ സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. രാജസ്ഥാൻ സ്വദേശി രണജിത്ത് സിംഗാണ് റെയിൽവേ സംരക്ഷണ സേനയുടെ പിടിയിലായത്. പ്ലാറ്റ്ഫോമിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട ഇയാളെ ആർപിഎഫ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. 

സ്റ്റേഷനിലെത്തിച്ച് വിശദമായി പരിശോധിച്ചപ്പോണ് ബാഗിലെ രഹസ്യഅറിയിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണം കണ്ടെടുത്തത്. കേരളത്തിലെ ജ്വല്ലറികൾക്കായി നികുതി വെട്ടിച്ച് സ്വർണ്ണം എത്തിക്കുന്ന സംഘത്തിലെ പ്രധാനിയാണ് പിടിയിലായതെന്ന് ആർപിഎഫ് പറഞ്ഞു. പിടിച്ചെടുത്ത സ്വർണ്ണം തുടർനടപടികൾക്കായി ജിഎസ്ടി വകുപ്പിന് കൈമാറി. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വീടിന് പുറത്തല്ല, തിരുവനന്തപുരത്തെ വീടിനകത്ത് പ്രത്യേക ഫാനടക്കം സജ്ജീകരിച്ച് യുവാവിന്‍റെ കഞ്ചാവ് തോട്ടം! കയ്യോടെ പിടികൂടി പൊലീസ്
മേപ്പാടിയിൽ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഓട്ടോയിൽ കയറ്റി ലൈംഗിക അതിക്രമം; 32 കാരൻ പിടിയിൽ