ചാറ്റ് ചെയ്ത് ചീറ്റ് ചെയ്യുന്നത് ഹോബി; അവസാനം പൊലീസിന്റെ ചാറ്റിൽ കുടുങ്ങി യുവാവ്

By Web TeamFirst Published Dec 20, 2020, 3:01 PM IST
Highlights

 ഫേസ്ബുക്ക് മെസഞ്ചർ വഴി നാല് വർഷത്തോളമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സ്ത്രീകൾക്കാണ് അശ്ലീല സന്ദേശങ്ങളും ചാറ്റുകളുമായി ശല്യപ്പെടുത്തികൊണ്ടിരുന്നത്. ഒടുവിൽ ശല്യക്കാരനെ കുടുക്കാൻ അതെ തന്ത്രം തന്നെ താനൂർ പൊലീസ് തെരെഞ്ഞെടുത്തു

താനൂർ: ചാറ്റ് ചെയ്ത് സ്ത്രീകളെ സോഷ്യൽ മീഡിയ വഴി ശല്യം ചെയ്യുന്ന യുവാവിനെ താനൂർ പൊലീസ് അതേ നാണയത്തിൽ ചാറ്റ് ചെയ്ത് പിടികൂടി. രണ്ടായിരത്തോളം സ്ത്രീകളെ സാമൂഹ്യ മാധ്യമങ്ങളായ  വാട്സ്ആപ്പ്, ഫേസ്ബുക്ക് എന്നിവ വഴി ശല്യം ചെയ്ത മഞ്ചേരി സ്വദേശി സനോജ് (32) ആണ് പിടിയിലായത്. ഇയാൾ ഫേസ്ബുക്ക് മെസഞ്ചർ വഴി നാല് വർഷത്തോളമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സ്ത്രീകൾക്കാണ് അശ്ലീല സന്ദേശങ്ങളും ചാറ്റുകളുമായി ശല്യപ്പെടുത്തികൊണ്ടിരുന്നത്.

ഒടുവിൽ ശല്യക്കാരനെ കുടുക്കാൻ അതെ തന്ത്രം തന്നെ താനൂർ പൊലീസ് തെരെഞ്ഞെടുത്തു. സ്ത്രീയാണെന്ന വ്യാജേന നാല് ദിവസം സനോജിനോട് ചാറ്റ് ചെയ്ത് വലയിൽ വീഴ്ത്തി അറസ്റ്റ് ചെയ്യുകയായിരുന്നു പൊലീസ്. പ്രതിയുടെ ഫോണിൽ നിന്ന് ഫേസ്ബുക്ക് മെസഞ്ചർ വഴി വിവിധ ജില്ലകളിലെ സ്ത്രീകളെ ശല്യപ്പെടുത്തിയതായി കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ സാമൂഹ്യ മാധ്യമങ്ങൾ വഴി സ്ത്രീകളെ ശല്യം ചെയ്യുന്നവരെ പൊലീസ് നിരീക്ഷിച്ച് വരികയാണെന്ന് താനൂർ സിഐ പി പ്രമോദ് പറഞ്ഞു.

click me!