കുമളി ചെക്ക് പോസ്റ്റിൽ 50 ലക്ഷത്തിന്റെ കുഴൽപണം പിടികൂടി, തമിഴ്നാട് സ്വദേശി അറസ്റ്റിൽ

By Web TeamFirst Published Dec 20, 2020, 8:57 AM IST
Highlights

തമിഴ്നാട് സ്വദേശിയായ പാണ്ട്യൻ എന്നയാളെ അറസ്റ്റ് ചെയ്തു. എക്സൈസിന്റെ വാഹനപരിശോധനക്കിടെ പിടിയിലായ ഇയാളെ കുമളി പൊലീസിന് കൈമാറുകയായിരുന്നു. 

ഇടുക്കി: കുമളി ചെക്ക് പോസ്റ്റിൽ 50 ലക്ഷത്തിന്റെ കുഴൽപണം പിടികൂടി. തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് കാറിൽ കൊണ്ടുവരികയായിരുന്നു പണമാണ് പിടികൂടിയത്. തമിഴ്നാട് സ്വദേശിയായ പാണ്ട്യൻ എന്നയാളെ അറസ്റ്റ് ചെയ്തു. എക്സൈസിന്റെ വാഹനപരിശോധനക്കിടെ പിടിയിലായ ഇയാളെ കുമളി പൊലീസിന് കൈമാറുകയായിരുന്നു. 

click me!