
ചേർത്തല: ചേർത്തല കോടതിയിലെ അഭിഭാഷകനെ ആക്രമിച്ച കേസിലെ പ്രതിയും ബന്ധുവുമായ യുവാവ് പിടിയില്‍. കൊല്ലം സ്വദേശിയും ചേർത്തലയിൽ സ്ഥിര താമസക്കാരുനുമായ അരീപ്പറമ്പിൽ താമസിച്ചുവരുന്നതുമായ അഭിഭാഷകനെ മര്‍ദ്ദിച്ച കേസില്‍ കൊല്ലം കോർപ്പറേഷൻ 41- ഡിവിഷണൽ ഇരവിപുരം പുത്തന്നവട തുണ്ടഴികത്തുവീട്ടിൽ ധർമ്മകുമാർ (44) നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സ്ഥലം വില്‍പ്പനയുമായി ബന്ധപ്പെട്ട തകര്‍ക്കത്തെത്തുടര്‍ന്നാണ് ധർമ്മകുമാർ തന്‍റെ ഉളയച്ഛനായ അഭിഭാഷകനെ മര്‍ദ്ദിച്ചതെന്ന് പൊലീസ് പറഞ്ഞു.
നാല് മാസം മുമ്പാണ് ആക്രമണം നടന്നത്. സംഭവത്തിന് പിന്നാലെ പ്രതി ഒളിവില്‍ പോവുകയായിരുന്നു. ഒളിവിൽപോയ പ്രതി മഹാരാഷ്ട്രയിലെ താനേയിൽ കഴിഞ്ഞുവരവേയാണ് അർത്തുങ്കൽ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. പ്രതിയുടെ അച്ഛന്റെ പേരിലുള്ള സ്ഥലം അച്ഛന്റെ മറ്റൊരു സഹോദരന് വിലക്കു നല്കിയതിൽ ഇടനിലനിന്നു എന്ന വിരോധത്തിലാണ് ധര്‍മ്മകുമാര്‍ അഭിഭാഷകനെ ആക്രമിച്ചത്. വീട്ടില്‍ അതിക്രമിച്ചുകയറി വടികൊണ്ട് കൈതല്ലിയൊടിച്ചെന്നാണ് പരാതി.
സംഭവത്തിന് പിന്നാലെ അഭിഭാഷകന്‍ അർത്തുങ്കൽ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. അർത്തുങ്കൽ പൊലീസ് ഇൻസ്പെക്ടർ പി ജി മധുവിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ധര്‍മ്മകുമാറിനെ അറസ്റ്റ് ചെയ്തത്. എ എസ് ഐ കെ.സി അനിൽകുമാർ, സിവിൽ പോലീസ് ഓഫീസർ ശശികുമാർ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു.
Read More : നോ പാര്‍ക്കിംഗില്‍ വാഹനം നിര്‍ത്തി മദ്യപാനം; ചോദ്യം ചെയ്ത സിഐയെ കയ്യേറ്റം ചെയ്തു, യുവാക്കള്‍ പിടിയില്‍
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam