വർക്കലയിൽ വീട്ടമ്മയെയും കുടുംബത്തെയും ആക്രമിച്ചയാൾ പൊലീസ് പിടിയിൽ; ആക്രമണം വഴിത്തർക്കത്തിൻ്റെ പേരിലെന്ന് പൊലീസ്

Published : Apr 12, 2026, 11:29 AM IST
Police

Synopsis

വർക്കല അയിരൂരിൽ വഴിത്തർക്കത്തെ തുടർന്ന് വീട്ടമ്മയെയും കുടുംബത്തെയും ആക്രമിച്ച കേസിലെ പ്രതിയായ രാജേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. രാജേഷും അയൽവാസിയായ രമാഭായിയും തമ്മിലുള്ള തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്, സംഭവത്തിൽ രമാഭായിക്കും കുടുംബാംഗങ്ങൾക്കും പരിക്കേറ്റു.

തിരുവനന്തപുരം: വർക്കല അയിരൂരിൽ വീട്ടമ്മയെയും കുടുംബത്തെയും ആക്രമിക്കാൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ.ഹരിഹരപുരം കെടാകുളം കല്ലുവിള വീട്ടിൽ രാജേഷാണ് (48) അറസ്റ്റിലായത്. ഏപ്രിൽ ആറിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത് .കെടാകുളംസ്വപ്നനിവാസിൽ രമാഭായി( 65),മകൾ സ്വപ്ന,രമാബായിയുടെ സഹോദരി ഗിരിജ എന്നിവരുടെ പരാതിയിലാണ് അറസ്റ്റ്.രാജേഷും രമാഭായിയും തമ്മിൽ വഴിത്തർക്കമുണ്ടായിരുന്നു. ഇവരുടെ വീട്ടിലേക്കുള്ള വഴിയിൽ രാജേഷ് പതിവായി കരിങ്കല്ല് കൊണ്ടിട്ട് വാഹനം വരുന്നതിന് തടസമുണ്ടാക്കിയിരുന്നതായും കുടുംബം പറയുന്നു.

തിങ്കളാഴ്ച രാത്രി എട്ടുമണിയോടെ രമാഭായിയുടെ ഭർത്താവ്, വീട്ടിലേക്കുള്ള വഴിയിൽ വന്നിറങ്ങിയിരുന്നു. ഇതിന് പിന്നാലെ രാജേഷ് അസഭ്യം വിളിക്കുകയും മോശമായി പെരുമാറുകയും ചെയ്തു. ഇത് ചോദ്യം ചെയ്ത രമാഭായിയെയും കുടുംബത്തെയും രാജേഷും മകൻ മുത്തുവും ചേർന്ന് ആക്രമിച്ചെന്നായിരുന്നു പരാതി. പിന്നാലെ രാജേഷ് രമാഭായിയെ നിലത്ത് തള്ളിയിടുകയും കല്ലുകൊണ്ട് തലയ്ക്കിടിച്ച് പരിക്കേൽപ്പിച്ചെന്ന് പരാതിയിൽ പറയുന്നു. ഇതു തടയാനെത്തിയ രമാഭായിയുടെ മകൾക്കും സഹോദരിക്കും ആക്രമണത്തിൽ പരിക്കേറ്റു. തലയ്ക്ക് ഗുരുതര പരിക്കേറ്റ രമാഭായി ആശുപത്രിയിൽ ചികിത്സ തേടി. ഒപ്പമുണ്ടായിരുന്ന ബന്ധുക്കൾക്ക് തലയ്ക്കും കണ്ണിനും പരിക്കേറ്റെന്നും പരാതിയിൽ പറയുന്നു. അയിരൂർ പൊലീസ് അറസ്റ്റ് ചെയ്ത ഇയാളെ കോടതിയിൽ ഹാജരാക്കി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ബ്രേക്ക് തകരാറെന്ന് ജീവനക്കാർ, നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് ഇലട്രിക് പോസ്റ്റ് തകർത്ത് താഴ്ചയിലേക്ക്, നിരവധിപ്പേർക്ക് പരിക്ക്
പയ്യന്നൂരിലെ അശാന്തിക്ക് അന്ത്യം കാണാൻ സമാധാന യോഗത്തിൽ സുപ്രധാന തീരുമാനങ്ങൾ; മുഴുവൻ അക്രമങ്ങളിലും കേസെടുക്കും, പെട്രോളിംഗ് ശക്തമാക്കും, 2 പേർ പിടിയിൽ