
മലപ്പുറം: പിരിഞ്ഞുതാമസിക്കുന്ന ഭാര്യയെ വീട്ടിലെത്തി മര്‍ദിക്കുകയും തുടര്‍ന്ന് കത്തി ഉപയോഗിച്ച് വെട്ടിപ്പരിക്കേല്‍പ്പിക്കുകയും ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍. ശാന്തിഗ്രാം പടിയറ പുതുപ്പറമ്പില്‍ രാധാകൃഷ്ണന്‍ എന്ന ബിജു (46)വിനെയാണ് പോത്തുകല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഭാര്യ വിനിത (40)യ്ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്.
ബുധനാഴ്ച വൈകീട്ട് ആറോടെയാണ് സംഭവം. ബിജുവും വിനിതയും കുറച്ചുകാലമായി പിരിഞ്ഞുകഴിയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇതിനിടെ ബുധനാഴ്ച വൈകീട്ട് ബിജു വീട്ടിലെത്തുകയായിരുന്നു. വീട്ടിലെ അടുക്കളയില്‍ ജോലി ചെയ്തുകൊണ്ടിരുന്ന വിനിതയുമായി ഇയാള്‍ തര്‍ക്കത്തിലേര്‍പ്പെടുകയും തുടര്‍ന്ന് മര്‍ദിക്കുകയും ചെയ്തു. പിന്നാലെ കത്തി ഉപയോഗിച്ച് വിനിതയുടെ മുഖത്തും വലത് തോളിലും വെട്ടുകയായിരുന്നു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ വിനിതയെ പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെ തുടര്‍ന്ന് വീട്ടുകാരും നാട്ടുകാരും വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു.
പോത്തുകല്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത പൊലീസ് രാധാകൃഷ്ണനെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. ആക്രമണത്തിന് ഉപയോഗിച്ച കത്തിയെക്കുറിച്ചും സംഭവത്തിന്റെ സാഹചര്യങ്ങളെക്കുറിച്ചും പൊലീസ് അന്വേഷണം തുടരുകയാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam