ഇതര സംസ്ഥാന തൊഴിലാളിയെ കരിങ്കല്ല് കൊണ്ട് ആക്രമിച്ച പ്രതി പിടിയിൽ

Published : Oct 16, 2026, 01:47 AM IST
police jeep

Synopsis

പത്തനംതിട്ടയിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തെ തുടർന്ന് ഇതര സംസ്ഥാന തൊഴിലാളിയെ കരിങ്കല്ല് കൊണ്ട് ആക്രമിച്ചു. പശ്ചിമ ബംഗാൾ സ്വദേശിയായ മുഹമ്മദ് സിദ്ദീഖിനെ ആക്രമിച്ച കേസിൽ പത്തനംതിട്ട സ്വദേശി നൗഫൽ നജീബിനെ പോലീസ് അറസ്റ്റ് ചെയ്തു.

പത്തനംതിട്ട: ഇതര സംസ്ഥാന തൊഴിലാളിയെ കരിങ്കല്ല് കൊണ്ട് ആക്രമിച്ച പ്രതി പിടിയിൽ. പത്തനംതിട്ട ആനപ്പാറ സ്വദേശി നൗഫൽ നജീബ് (34) ആണ് പിടിയിലായത്. പശ്ചിമ ബംഗാൾ ജാൽപ്പായിഗുരി സ്വദേശി മുഹമ്മദ് സിദ്ദീഖ് (34) നെ ആണ് പ്രതി വലിയ കരിങ്കല്ല് കൊണ്ട് എറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ചത്. ബുധനാഴ്ച വൈകിട്ട് മൂന്നു മണിയോടെയാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്.

നൗഫലും സിദ്ദിഖും ചേർന്ന് മദ്യപിക്കുന്നതിനിടെ തർക്കമുണ്ടായി. തർക്കത്തിനൊടുവിൽ സിദ്ദീഖിനെ മർദ്ദിച്ച് നിലത്തിടുകയും ശരീരത്തേക്ക് വലിയ കരിങ്കല്ല് എടുത്ത് പലതവണ ഇട്ട് കൊല്ലാൻ ശ്രമിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മുമ്പ് മദ്യപിക്കുന്നതിനായി നൽകിയ പണം സിദ്ദിഖിനോട് നൗഫൽ തിരികെ ആവശ്യപ്പെട്ടതാണ് തർക്കത്തിന്റെ കാരണം. കരിങ്കല്ല് വീണ് ഇരു കാലുകളുടെയും അസ്ഥി ഒടിഞ്ഞ സിദ്ദീഖിനെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സിദ്ദീഖിന്‍റെ മൊഴി രേഖപ്പെടുത്തിയ പത്തനംതിട്ട പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. തുടർന്ന് നൗഫലിന്റെ അറസ്റ്റ് രേഖപ്പെടുത്തി. പത്തനംതിട്ട സർക്കിൾ ഇൻസ്പെക്ടർ അരുൺ ജി , എസ് ഐ അനീഷ് എബ്രഹാം, എസ് ഐ ഹരി കൃഷ്ണൻ , ജിഎഎസ്ഐ അയ്യൂബ്ഖാൻ , എസ്‍സിപിഒ മാരായ ഉമേഷ്‌ , റാംമോഹൻ , സുബിൻ , സിപിഒ സുധീഷ് എന്നിവർ അടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. പത്തനംതിട്ട ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കാട്ടുപന്നിയെ കണ്ട് പേടിച്ച് അധ്യാപകൻ കയറിയത് ഭീമൻ റബ്ബർ മരത്തിൽ, ഇറങ്ങാൻ കഴിയാതായതോടെ രക്ഷാപ്രവർത്തനം
ഒരുമിച്ചിരുന്ന് മദ്യപിച്ചു, പണം ചോദിച്ചതോടെ വഴക്ക്; സുഹൃത്തായ അന്യസംസ്ഥാന തൊഴിലാളിയുടെ കാല് കരിങ്കല്ലു കൊണ്ട് അടിച്ച് തകർത്തു, പ്രതി പിടിയിൽ