ഒരുമിച്ചിരുന്ന് മദ്യപിച്ചു, പണം ചോദിച്ചതോടെ വഴക്ക്; സുഹൃത്തായ അന്യസംസ്ഥാന തൊഴിലാളിയുടെ കാല് കരിങ്കല്ലു കൊണ്ട് അടിച്ച് തകർത്തു, പ്രതി പിടിയിൽ

Published : Oct 15, 2026, 10:20 PM IST
man arrested for  attack migrant worker

Synopsis

ബുധനാഴ്ച വൈകിട്ട് മൂന്നുമണിയോടെയാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. ഇരുവരും ചേർന്ന് മദ്യപിക്കുകയും തുടർന്ന് സിദ്ദിഖിനോട് നൗഫൽ പണം ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ മുൻപ് മദ്യപിക്കുന്നതിനായി നൽകിയ പണം സിദ്ദീഖ് തിരികെ ചോദിച്ചത് നൗഫലിനെ പ്രകോപിപ്പിച്ചു.

പത്തനംതിട്ട: മദ്യലഹരിയിൽ സുഹൃത്തായ അന്യസംസ്ഥാന തൊഴിലാളിയെ കരിങ്കല്ലു കൊണ്ട് ആക്രമിച്ച കേസിലെ പ്രതി റിമാൻഡിൽ. പത്തനംതിട്ട ആനപ്പാറ എന്ന സ്ഥലത്ത് ചുട്ടിപ്പാറ വടക്കേതിൽ വീട്ടിൽ നൗഫൽ നജീബ്(34) ആണ് പിടിയിലായത്. ഇയാളുടെ സുഹൃത്തും പത്തനംതിട്ടയിൽ താമസിച്ച് ജോലി ചെയ്ത് വന്നിരുന്ന പശ്ചിമബംഗാൾ ജാൽപ്പായിഗുരി സ്വദേശി മുഹമ്മദ് സിദ്ദീഖ് (34) നെ ആണ് പ്രതി വലിയ കരിങ്കല്ല് കൊണ്ട് എറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ചത്. ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടെ ഇരുവരും തമ്മിൽ വഴക്കാകുകയായിരുന്നു. പ്രകോപിതനായ നജീബ് സിദ്ദിഖിനെ മർദ്ദിച്ച് നിലത്തിടുകയും, ശരീരത്തേക്ക് വലിയ കരിങ്കല്ല് എടുത്ത് പലതവണ ഇട്ട് കൊല്ലാൻ ശ്രമിക്കുകയും ചെയ്തെന്നാണ് കേസ്.

ബുധനാഴ്ച വൈകിട്ട് മൂന്നുമണിയോടെയാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. ഇരുവരും ചേർന്ന് മദ്യപിക്കുകയും തുടർന്ന് സിദ്ദിഖിനോട് നൗഫൽ പണം ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ മുൻപ് മദ്യപിക്കുന്നതിനായി നൽകിയ പണം സിദ്ദീഖ് തിരികെ ചോദിച്ചത് നൗഫലിനെ പ്രകോപിപ്പിച്ചു. തുടർന്ന് ഇരുവരും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയുമായി. നൗഫലിന്റെ അടിയേറ്റ് നിലത്തുവീണ സിദ്ദീഖിന്റെ കാലിലേക്ക് വലിയ കരിങ്കല്ല് നൗഫൽ പലതവണ എറിയുകയായിരുന്നു. ആക്രമണത്തിൽ ഇരു കാലുകളുടെയും അസ്ഥി ഒടിഞ്ഞു നുറുങ്ങിയ സിദ്ദീഖിനെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവത്തിൽ സിദ്ദീഖിന്റെ മൊഴി രേഖപ്പെടുത്തിയ പത്തനംതിട്ട പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. തുടർന്ന് പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്ന നൗഫലിന്റെ അറസ്റ്റ് രേഖപ്പെടുത്തി. പത്തനംതിട്ട ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പത്തനംതിട്ട സർക്കിൾ ഇൻസ്പെക്ടർ ജി അരുൺ, എസ് എച്ച്ഒ അനീഷ് എബ്രഹാം, എസ്ഐ ഹരി കൃഷ്ണൻ, ഗ്രേഡ് എഎസ്ഐ അയ്യൂബ്ഖാൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ഉമേഷ്‌ , റാംമോഹൻ , സുബിൻ , സിപിഒ സുധീഷ് എന്നിവർ അടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പട്ടാപ്പകൽ കടയ്ക്ക് മുന്നിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടർ മോഷണം പോയി, എല്ലാത്തിനും സാക്ഷിയായി സിസിടിവി
തലമുഴുവൻ മൂടിയെത്തിയത് മുൻ ജീവനക്കാരി മോനിഷ, മെഡിക്കൽ ഷോപ്പിന്‍റെ പൂട്ട് പൊളിച്ച് മോഷണം, സിസിടിവി പരിശോധിച്ചപ്പോൾ കുടുങ്ങി; 28 കാരി പിടിയിൽ