പടക്കം പൊട്ടിച്ചതിനെ ചൊല്ലി തർക്കം, ദീപാവലി ദിവസം വീട്ടിൽ കയറി യുവാവിനെ വെട്ടിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ

Published : Nov 01, 2025, 02:47 PM IST
Youth arrested in thrissur

Synopsis

ദീപാവലി ദിവസം ബിജു വീടിന്‍റെ മുന്നിൽ പടക്കം പൊട്ടിച്ചു, ഇതിനെ ചൊല്ലി അയൽവാസിയായ അൻസറും സംഘവും ബിജുവുമായി വാക്കേറ്റം ഉണ്ടാവുകയും, വെട്ടുകത്തി കൊണ്ട് ബിജുവിന്‍റെ തലയ്ക്ക് വെട്ടി.

തിരുവനന്തപുരം: വീടിന്‍റെ മുന്നിൽ പടക്കം പൊട്ടിച്ചതിലുള്ള തർക്കത്തിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചയാൾ അറസ്റ്റിൽ. മംഗലപുരം സ്വദേശിയും നിരവധി കേസിലെ പ്രതിയുമായ അൻസറിനെ (26) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. മംഗലപുരം സ്വദേശി ബിജുവിനെയാണ് ദീപാവലി ദിവസം അൻസർ അടങ്ങുന്ന അഞ്ചംഗ സംഘം വീട്ടിൽ കയറി വെട്ടിയത്. തലയിൽ ഗുരുതരമായി പരിക്കേറ്റ ബിജു മെഡിക്കൽ കോളെജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 

ദീപാവലി ദിവസം ബിജു വീടിന്‍റെ മുന്നിൽ പടക്കം പൊട്ടിക്കുകയായിരുന്നു. ഇതിനെ ചൊല്ലി അയൽവാസിയായ അൻസറും സംഘവും ബിജുവുമായി വാക്കേറ്റം ഉണ്ടാവുകയും, വെട്ടുകത്തി കൊണ്ട് ബിജുവിന്‍റെ തലയ്ക്ക് വെട്ടുകയായിരുന്നു. ഒളിവിൽ പോയ അൻസറിനെ കൊല്ലം കൊട്ടിയത്ത് നിന്നാണ് പൊലീസ് പിടികൂടിയത്. അൻസറിന്‍റെ കൂടെയുണ്ടായിരുന്ന നിരവധി കേസുകളിൽ പ്രതികളായ കംറാൻ, സമീർ, ജിഷ്ണു എന്നിവരെ നേരത്തെ പൊലീസ് പിടികൂടിയിരുന്നു. 

ഇവരും നിരവധി കേസുകളിൽ പ്രതികളാണ്. കഴക്കൂട്ടം, കഠിനംകുളം, മംഗലാപുരം, പോത്തൻകോട്, നെടുമങ്ങാട്, വെഞ്ഞാറമൂട് തുടങ്ങി സ്റ്റേഷനുകളിൽ 22 കേസുകളിൽ പ്രതിയാണ് അറസ്റ്റിലായ അൻസർ. വെട്ടാൻ ഉപയോഗിച്ച വെട്ടുകത്തിയും പൊലീസ് കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കർണാടകയിൽ ചൈനീസ് ജിപിഎസ് ട്രാക്കർ ഘടിപ്പിച്ച കടൽ കാക്കയെ കണ്ടെത്തി, ഇ-മെയിൽ ഐഡിയും; അന്വേഷണം
താമരശ്ശേരിയില്‍ നിയന്ത്രണം വിട്ട ബസ് കാറിലിടിച്ചു, കാർ യാത്രികന് ദാരുണാന്ത്യം; ഇരുവാഹനങ്ങളും നിന്നത് മതിലിൽ ഇടിച്ച്