കഞ്ചാവ് വില്‍പന ചോദ്യം ചെയ്ത യുവാവിനെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി പിടിയില്‍

Published : Sep 29, 2021, 10:29 PM ISTUpdated : Sep 29, 2021, 10:36 PM IST
കഞ്ചാവ് വില്‍പന ചോദ്യം ചെയ്ത യുവാവിനെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി പിടിയില്‍

Synopsis

ഇക്കഴിഞ്ഞ ഏഴിനാണ് കായംകുളം കാപ്പില്‍ സ്വദേശി പ്രറ്റി പ്രഹ്ലാദനെ വീടിന് സമീപം വെച്ച് ഷംനാദ് കുത്തിയും വെട്ടിയും പരിക്കേല്‍പ്പിച്ചത്.  

കായംകുളം: കഞ്ചാവ് (Ganja) വില്‍പന ചോദ്യം ചെയ്ത യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി പൊലീസ് (Police)പിടിയില്‍. നിരവധി കേസിലെ പ്രതിയായ കായംകുളം ദേശത്തിനകം സ്വദേശി കൊച്ചനി എന്ന് വിളിക്കുന്ന ഷംനാദ് (Shamnad)  ആണ് പിടിയിലായത്. ഇക്കഴിഞ്ഞ ഏഴിനാണ് കായംകുളം കാപ്പില്‍ സ്വദേശി പ്രറ്റി പ്രഹ്ലാദനെ വീടിന് സമീപം വെച്ച് ഷംനാദ് കുത്തിയും വെട്ടിയും പരിക്കേല്‍പ്പിച്ചത്.

പ്രവാസി മലയാളി ആശുപത്രിയില്‍ കുഴഞ്ഞുവീണ് മരിച്ചു

പ്രദേശത്ത് കഞ്ചാവ് കച്ചവടം ചോദ്യം ചെയ്തതാണ് ആക്രമിക്കാന്‍ കാരണം. ഗുരുതരമായി പരിക്കേറ്റ പ്രറ്റി പ്രഹ്ലാദന്‍ ചികിത്സയിലാണ്. കഞ്ചാവ്, അടിപിടി തുടങ്ങി നിരവധി കേസുകളില്‍ പ്രതിയാണ് ഷംനാദ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

അമ്പലപ്പുഴയിൽ ടാങ്കർ ലോറിയും രണ്ട് കാറുകളും കൂട്ടിയിടിച്ച് അപകടം
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കാറും ബൈക്കും കുറഞ്ഞ വിലയിൽ സ്വന്തമാക്കാം! കാറും ബൈക്കും ഓട്ടോറിക്ഷയും പിക്കപ്പുമടക്കം ഇടുക്കിയിൽ കണ്ടുകെട്ടിയ 48 വാഹനങ്ങൾ ലേലത്തിന്
രാവിലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞു വീണു, ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല; കോഴിക്കോട് 24കാരി മരിച്ച നിലയിൽ