രാത്രി പശുവിനെ മോഷ്ടിച്ച് കടന്നു, പെട്രോളിംഗ് ടീമിനെ കണ്ട് പതുങ്ങി; കൈയ്യോടെ പൊക്കി പൊലീസ്

By Web TeamFirst Published Jan 9, 2023, 9:31 PM IST
Highlights

പൊലീസിനെ  കണ്ട പ്രതി പശുവുമായി പതുങ്ങുന്നത് കണ്ട് വാഹനം നിര്‍ത്തി ചോദ്യം ചെയ്തു. ഇതോടെയാണ് മാന്നാർ ടെലിഫോൺ എക്സ്ചേഞ്ചിന് സമീപം ഉള്ള വീട്ടിൽ നിന്ന് പശുവിനെ മോഷ്ടിച്ചതാണ് എന്ന് മനസിലായത്.

മാന്നാർ: ആലപ്പുഴയില്‍ മോഷ്ടിച്ച പശുവുമായി കടന്ന മോഷ്ടാവിനെ കൈയ്യോടെ പിടികൂടി മാന്നാർ പൊലീസ്. മാന്നാർ വിശവർഷേരിക്കര അമ്പഴത്തറ വടക്കേതിൽ സുധൻ (42)ആണ് പിടിയിലായത്. മാന്നാർ തട്ടാരമ്പലം റോഡിൽ ഞായറാഴ്ച പുലർച്ചെ രണ്ടര മണിയോടെയാണ് പ്രതി പിടിയിലായത്. പെട്രോളിംഗ് നടത്തുന്നതിനിടെ പൊലീസിനെ കണ്ട് പതുങ്ങിയ യുവാവിനെ ചോദ്യം ചെയ്തപ്പോഴാണ് മോഷണ വിവരം പുറത്താവുന്നത്.

മാന്നാർ പൊലീസ് എസ് എച്ച് ഒ ജോസ് മാത്യുവിന്റെ നേതൃത്വത്തിൽ എസ് ഐ ജോൺ തോമസ്, സിവിൽ പൊലിസ് ഓഫീസർ സിദ്ധിക്ക് ഉൽ അക്ബർ എന്നിവർ രാത്രികാല പട്രോളിംഗ് നടത്തുന്നതിനിടെയാണ് പ്രതിയെ പിടികൂടിയത്. പൊലീസിനെ  കണ്ട പ്രതി പശുവുമായി പതുങ്ങുന്നത് കണ്ട് വാഹനം നിര്‍ത്തി ചോദ്യം ചെയ്തു. ഇതോടെയാണ് മാന്നാർ ടെലിഫോൺ എക്സ്ചേഞ്ചിന് സമീപം ഉള്ള വീട്ടിൽ നിന്ന് പശുവിനെ മോഷ്ടിച്ചതാണ് എന്ന് മനസിലായത്. തുടര്‍ന്ന് പൊലീസ് സുധനെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Read More : 'കേരളം രാജ്യത്തിന് മാതൃക'; ആരോഗ്യ വകുപ്പിന്‍റെ ജീവിതശൈലീ ക്യാംപെയിനെ അഭിനന്ദിച്ച് കേന്ദ്രം

click me!