
മലപ്പുറം: കൊറിയർ വഴി ബെംഗളുരുവിൽ നിന്ന് എം ഡി എം എ എത്തിച്ച യുവാവ് പിടിയിൽ. കോട്ടക്കൽ കൈപ്പള്ളി കുണ്ട് കുറുന്തലവീട്ടിൽ ഹരികൃഷ്ണൻ (25) ആണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്. കൊറിയർ വഴി എത്തിച്ച 54 ഗ്രാം എം ഡി എം എ നേരിട്ട് വാങ്ങാനെത്തുന്നതിനിടെ എക്‌സൈസ് സംഘത്തിന്റെ പിടിയിലാകുകയായിരുന്നു.
കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. കോട്ടക്കൽ ടൗണിൽ എക്സൈസ് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം നടത്തിയ പരിശോധനയിലാണ് ഇയാളെ അറസ്റ്റ്. ബെംഗളൂരുവിൽ നിന്നാണ് കോട്ടക്കൽ നഗരത്തിൽ പ്രവർത്തിക്കുന്ന കൊറിയർ സ്ഥാപനത്തിലേക്ക് പാർസൽ വന്നത്. ഇത് വാങ്ങാൻ എത്തിയപ്പോഴാണ് യുവാവ് പിടിയിലായത്. ഇയാളുടെ വീട്ടിലും പരിശോധന നടത്തി. നേരത്തേയും ഇയാൾ മയക്കുമരുന്ന് എത്തിച്ചതായി അന്വേഷണ സംഘം പറഞ്ഞു. അഞ്ച് തവണ ഇത്തരത്തിൽ കൊണ്ട് വന്നിട്ടുണ്ടെന്ന് തിരൂർ എക് സൈസ് സർക്കാർ ഇൻസ്പെക്ടർ ജിജി പോൾ അറിയിച്ചു.
കോട്ടക്കൽ കേന്ദ്രമാക്കി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ എം ഡി എം എ വിതരണം നടത്തുന്ന സംഘത്തിലെ അംഗമാണിയാളെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. സംസ്ഥാന എക്സൈസ് സ്‌ക്വാഡ്, മലപ്പുറം എക്സൈസ് ഇന്റലിജൻസ് സ്‌ക്വാഡ്. തിരൂർ എക്സൈസ് സർക്കിൾ ടീം എന്നീ സംഘങ്ങളുടെ നേതൃത്വത്തിലാണ് യുവാവിനെ പിടികൂടിയത്.
Read more: മൂവാറ്റുപുഴ റോഡിലെ ഗർത്തം കോൺക്രീറ്റും മെറ്റലുമിട്ട് മൂടുന്നു, ഗതാഗതം വൈകിട്ടോടെ പുനസ്ഥാപിക്കും
പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ 50 ലക്ഷത്തിന്‍റെ സ്വർണം പിടികൂടി; കടത്തിയത് മതിയായ രേഖകൾ ഇല്ലാതെ
പാലക്കാട്: പാലക്കാട് റെയിൽവേ സ്റ്റേഷനിൽ രേഖകൾ ഇല്ലാതെ കടത്തിയ ഒരു കിലോയോളം സ്വർണം ആര്‍പിഎഫ് പിടികൂടി. തൃശ്ശൂർ ചേരൂർ സ്വദേശി സനോജ് എം. എസ് ആണ് പിടിയിലായത്.
ചെന്നൈ - മംഗലാപുരം മെയിലിൽ ആണ് സ്വർണം കടത്തിയത്. പുലർച്ചെ നാലരയോടെയാണ് ട്രെയിൻ ഒലവക്കോട് സ്റ്റേഷനിൽ എത്തിയത്. പതിവ് പരിശോധനയ്ക്കിടൊണ് രേഖകൾ ഇല്ലാത്ത സ്വർണം കണ്ടെത്തിയത്. ആഭരണങ്ങൾ അടക്കം പിടിച്ചെടുത്ത സ്വർണത്തിലുണ്ട്.
Read more: രാജ്യത്തിന്റെ പരമാധികാരത്തിലേക്ക് കടന്നുകയറിയവരെ ശിക്ഷിക്കുമെന്ന് ചൈന, തായ‍്‍വാനെതിരെ പടയൊരുക്കം
തുടർനടപടിക്കായി സ്വർണവും പ്രതിയേയുo ജിഎസ്ടി വകുപ്പിന് കൈമാറി. 972 ഗ്രാം സ്വർണം ആണ് പിടിച്ചെടുത്തത്. വിപണിയിൽ ഇതിന് 50 ലക്ഷം രൂപ വിലവരും.