
നിലമ്പൂർ: കൊവിഡ് ചികിത്സാ കേന്ദ്രത്തിലെ അന്തേവാസികൾക്ക് പുകയില ഉൽപ്പന്നങ്ങൾ എത്തിച്ച യുവാവ് പിടിയിൽ. വഴിക്കടവ് മണിമുളി സ്വദേശി പാന്താർ അസ്‌റക്ക് (30) ആണ് പിടിയിലായത്.
നിലമ്പൂർ ഐജിഎംഎംആർ സ്‌കൂളിൽ പ്രവർത്തിക്കുന്ന കൊവിഡ് ഫസ്റ്റ്ലൈൻ ചികിത്സാ കേന്ദ്രത്തിൽ കഴിയുന്ന സുഹൃത്തുക്കളായ മണിമുളി സ്വദേശികളായ നാല് യുവാക്കൾക്ക് വേണ്ടിയാണ് അസ്‌റക്ക് ഹാൻസ് ഉൾപ്പെടെ പുകയില ഉൽപ്പന്നങ്ങൾ എത്തിച്ചു കൊടുത്തത്.
കഴിഞ്ഞ ദിവസം ഉച്ചക്ക് രണ്ടോടെ മണിമുളിയിൽ നിന്നും സ്വന്തം കാറിലെത്തിയ പ്രതി ആശുപത്രി വളപ്പിന് പുറത്ത് കെഎൻജി റോഡിനോട് ചേർന്നുള്ള വളപ്പിൽ നിന്നും അന്തേവാസികളുമായി ഫോണിൽ ബന്ധപ്പെട്ട് മൂന്നാൾ പൊക്കുള്ള മതിൽ കെട്ടിനകത്തേക്ക് എറിഞ്ഞ് കൊടുക്കുകയായിരുന്നു.
ഇതിന്റെ സിസിടിവി ദൃശ്യം അടക്കം നിലമ്പൂർ സി ഐ ക്ക് ലഭിച്ചിരുന്നു. ഇതിനെ പിൻതുടർന്ന് പോലിസ് നടത്തിയ കാര്യക്ഷമമായ അന്വേഷണത്തിലാണ് പ്രതിയും കാറും നിലമ്പൂർ ടൗണിൽ നിന്നും പിടി കുടാനായത്. പകർച്ചവ്യാധി വ്യാപനം തടയൽ നിയമപ്രകാരം പ്രതിക്കെതിരെ നടപടി സ്വീകരിച്ച് വിട്ടയച്ചു.
പ്രതീകാത്മക ചിത്രം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam