കൊവിഡ് വ്യാപനം; മാന്നാറിൽ രണ്ട് വാർഡുകൾ കൂടി കണ്ടെയ്ന്‍മെന്റ് സോണിൽ

Web Desk   | Asianet News
Published : Sep 02, 2020, 10:05 PM IST
കൊവിഡ് വ്യാപനം; മാന്നാറിൽ രണ്ട് വാർഡുകൾ കൂടി കണ്ടെയ്ന്‍മെന്റ് സോണിൽ

Synopsis

ദമ്പതികളയടക്കം മൂന്നു പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് ഇവിടം കണ്ടയ്മെൻറ് സോണായത്.   

മാന്നാർ: മാന്നാർ പഞ്ചായത്തിൽ രണ്ട് വാർഡുകൾ കൂടി കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു. ആറ്, ഒമ്പത് എന്നീ വാര്‍ഡുകളാണ് കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചത്. തുടര്‍ന്ന് ഈ വാര്‍ഡിലേക്കുളള വഴികള്‍ പൊലീസ് അടച്ചു. 
ദമ്പതികളയടക്കം മൂന്നു പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് ഇവിടം കണ്ടയ്മെൻറ് സോണായത്. 

6–ാം വാർഡുമായി ബന്ധപ്പെട്ട കുരട്ടിക്കാട് തൃക്കുരട്ടി ക്ഷേത്രം – പൈനുംമൂട് ജങ്ഷൻ, പഞ്ചായത്ത് ഓഫീസ് റോഡ്, ഈരാശേരി റോഡ്, പരുമല ആംബുലൻ‌സ് പാലവും, ഒമ്പതാം വാർഡ് മിനി ഇൻഡസ്ട്രസിനു സമീപം. കൊച്ചുപറമ്പിൽപ്പടി എന്നീ റോഡുകളാണ് പൊലീസ് അടച്ചത്. ഇവിടങ്ങളിൽ പൊലീസ് പിക്കറ്റിങും നിയന്ത്രങ്ങളും  ഏര്‍പ്പെടുത്തി.

Read Also: കാസർകോട്ട് വീണ്ടും കൊവിഡ് മരണം; ജില്ലയിൽ ഇതുവരെ 41 മരണം

കൊവിഡ് കണക്കില്‍ ഇന്നും തിരുവനന്തപുരം തന്നെ മുന്നില്‍

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ബൈക്ക് റേസ്, ശബ്ദത്തേക്കുറിച്ച് പരാതിപ്പെട്ട അയൽവാസിയെ കുത്തിക്കൊന്നു, നെയ്യാറ്റിൻകരയിൽ അച്ഛനും മക്കളും അടക്കം നാല് പേർ പിടിയിൽ
കൂട്ടപ്പിരിച്ചുവിടലിൽ കടുംപിടുത്തവുമായി കോറോ ഹെൽത്ത്, ജീവനക്കാരോട് ഓഫീസിൽ കയറരുതെന്ന് കമ്പനി