ബൈക്കിൽ കറങ്ങിനടന്ന് സ്ത്രീകളെ ശല്യംചെയ്യൽ; സ്ത്രീകളുടെ മുന്നിൽ അഭ്യാസപ്രകടനവും അസഭ്യവർഷവും; യുവാവ് പിടിയിൽ

Published : Oct 08, 2026, 03:53 AM IST
kollam man arrested for harassing women

Synopsis

കല്ലുവാതുക്കൽ–നടയ്ക്കൽ ഭാഗത്തുള്ള കോച്ചിംഗ് സെന്ററിന് സമീപം വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു അനൂപ്. ചാത്തന്നൂർ, പാരിപ്പള്ളി മേഖലകളിൽ ബൈക്കിൽ കറങ്ങിനടന്ന് സ്ത്രീകളും കുട്ടികളും നിൽക്കുന്ന കടകൾക്ക് സമീപമെത്തി ശല്യം ചെയ്യുന്നതും അസ്വസ്ഥത സൃഷ്ടിക്കുന്ന രീതിയിൽ പെരുമാറുന്നതുമാണ് ഇയാളുടെ രീതി.

കൊല്ലം: ബൈക്കിൽ കറങ്ങിനടന്ന് സ്ത്രീകൾക്കും കുട്ടികൾക്കും മുന്നിൽ അഭ്യാസപ്രകടനവും അസഭ്യവർഷവും നടത്തുന്ന യുവാവ് പിടിയിൽ. ചിറക്കര കുളത്തൂർക്കോണം ചരിവുള്ള പുത്തൻവീട്ടിൽ അനൂപ് (40) ആണ് പാരിപ്പള്ളി പൊലീസിന്റെ പിടിയിലായത്.

കല്ലുവാതുക്കൽ–നടയ്ക്കൽ ഭാഗത്തുള്ള കോച്ചിംഗ് സെന്ററിന് സമീപം വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു അനൂപ്. ചാത്തന്നൂർ, പാരിപ്പള്ളി മേഖലകളിൽ ബൈക്കിൽ കറങ്ങിനടന്ന് സ്ത്രീകളും കുട്ടികളും നിൽക്കുന്ന കടകൾക്ക് സമീപമെത്തി ശല്യം ചെയ്യുന്നതും അസ്വസ്ഥത സൃഷ്ടിക്കുന്ന രീതിയിൽ പെരുമാറുന്നതുമാണ് ഇയാളുടെ രീതി.

തിങ്കളാഴ്ച രാവിലെയും ഇത് ആവർത്തിച്ചു. പരാതിയെ തുടർന്ന് പാരിപ്പള്ളി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

സമാനമായ കുറ്റകൃത്യത്തിന് ചാത്തന്നൂർ പൊലീസ് സ്റ്റേഷനിലും ഇയാൾക്കെതിരെ കേസുണ്ട്. സ്ത്രീകളെ ശല്യം ചെയ്തതിന് പാരിപ്പള്ളി പൊലീസുo മുമ്പ് കേസ് എടുത്തിട്ടുണ്ട്. പാരിപ്പള്ളി എസ്.എച്ച്.ഒ ആശ വി. രേഖയുടെ നേതൃത്വത്തിൽ എസ്.ഐ മനു, സി.പി.ഒമാരായ നൗഫൽ, സബിത്ത്, രഞ്ജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഫ്രൂട്ട്സ്റ്റാളിൽ മോഷണം; പണവും സിസിടിവി മോഡവും വാച്ചും ബ്ലൂടൂത്ത് സ്പീക്കറും കത്തിയും കവർന്നു; സ്ഥിരം മോഷ്ടാവ് പിടിയിൽ
ഹോട്ടലിൽ നിന്നുള്ള കക്കൂസ് മാലിന്യം റോഡിൽ തള്ളിയെന്ന പരാതിയുമായി വ്യാപാരികൾ