
പത്തനംതിട്ട: വടശ്ശേരിക്കരയിൽ ഫ്രൂട്ട്സ്റ്റാളിൽ മോഷണം നടത്തിയ പ്രതി പിടിയിൽ. കോട്ടയം എരുമേലി സ്വദേശി എരുതുവാപുഴ അണിയറ ഹൗസിൽ സുമേഷ് മോഹനൻ (31) ആണ് പെരുനാട് പൊലീസിന്റെ പിടിയിലായത്. തിങ്കളാഴ്ച രാത്രിയിലാണ് വടശ്ശേരിക്കര മണിയാറ്റ് പ്ലാസയ്ക്ക് സമീപം ഫ്രൂട്ട്സ്റ്റാളിൽനിന്ന് പ്രതി 22,500 രൂപയും സിസിടിവിയുടെ വൈഫൈ മോഡവും വാച്ച്, ബ്ലൂടൂത്ത് സ്പീക്കർ, കത്തി എന്നിവയും മോഷ്ടിച്ച് കടന്നത്. മോഷണം നടന്ന സ്ഥലത്തുനിന്നും പ്രതിയുമായി ബന്ധിപ്പിക്കാവുന്ന തരത്തിലുള്ള ചില സൂചനകൾ പൊലീസിന് ലഭിച്ചതാണ് വളരെ വേഗം പ്രതിയെ കണ്ടെത്താൻ സഹായകമായത്.
പെരുനാട് പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ മിഥുൻ അശോക് ,വിജേഷ്, അക്ഷയ് വേണു , അരുൺ എ എസ് എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ എരുമേലിയിൽനിന്നും പിടികൂടിയത്. ഇയാൾ കോട്ടയം ജില്ലയിലെ എരുമേലി , കാഞ്ഞിരപ്പള്ളി , കോട്ടയം വെസ്റ്റ് തുടങ്ങിയ പൊലീസ് സ്റ്റേഷനുകളിലും മോഷണക്കേസുകളിൽ പ്രതിയാണെന്നും ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. റാന്നി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam