ലോട്ടറി ടിക്കറ്റ് നമ്പർ തിരുത്തി സമ്മാനത്തുക തട്ടുന്നത് പതിവാക്കിയ യുവാവ് പിടിയിൽ

Published : Oct 13, 2019, 11:32 PM IST
ലോട്ടറി ടിക്കറ്റ് നമ്പർ തിരുത്തി സമ്മാനത്തുക തട്ടുന്നത് പതിവാക്കിയ യുവാവ് പിടിയിൽ

Synopsis

1000 രൂപയും 500 രൂപയും സമ്മാനാർഹമായ നമ്പറുകൾ നോക്കി ലോട്ടറി തിരുത്തി ചില്ലറ വില്പനക്കാർക്ക് നൽകി തട്ടിപ്പ് നടത്തുന്നതാണ് പ്രതിയുടെ പതിവെന്ന് പൊലീസ് പറഞ്ഞു.

പയ്യന്നൂര്‍: ലോട്ടറി ടിക്കറ്റ് നമ്പർ തിരുത്തി സമ്മാനത്തുക തട്ടുന്നത് പതിവാക്കിയ യുവാവ് പയ്യന്നൂരിൽ പിടിയിൽ. ഇരിക്കൂർ പെരുവളത്ത് പറമ്പിൽ സ്വദേശി റാഷിദിനെയാണ് നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ചത്.

1000 രൂപയും 500 രൂപയും സമ്മാനാർഹമായ നമ്പറുകൾ നോക്കി ലോട്ടറി തിരുത്തി ചില്ലറ വില്പനക്കാർക്ക് നൽകി തട്ടിപ്പ് നടത്തുന്നതാണ് ഇയാളുടെ പതിവെന്ന് പൊലീസ് പറഞ്ഞു. സമാന രീതിയിൽ തട്ടിപ്പ് നടത്തിയതിന് വിവിധ സ്റ്റേഷനുകളിൽ യുവാവിനെതിരെ കേസ് നിലവിലുണ്ട്. മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തിരുവനന്തപുരത്തുകാർ കലിപ്പിൽ! ഐഎഫ്എഫ്കെ കൊച്ചിയിലേക്ക് മാറ്റുമെന്ന് ബജറ്റിൽ സൂചന, തലസ്ഥാനത്തെ കൂട്ടായ്മകൾ രംഗത്ത്
കൊല്ലം കടയ്ക്കലിൽ ഏഴ് വയസ്സുകാരിയെ പീഡിപ്പിച്ചു, രണ്ട് യുവാക്കൾക്കെതിരെ കേസ്, 23കാരൻ പിടിയിൽ