ആലപ്പുഴയില്‍ ബൈക്ക് യാത്രക്കാരന്‍ കാറിടിച്ച് മരിച്ചു

Published : Oct 13, 2019, 10:50 PM IST
ആലപ്പുഴയില്‍ ബൈക്ക് യാത്രക്കാരന്‍ കാറിടിച്ച് മരിച്ചു

Synopsis

റോഡരികില്‍ ബൈക്ക് നിര്‍ത്തി ഒരാളോട് സംസാരിക്കുകയായിരുന്നു ജോണ്‍. ഇതിനിടെ പാഞ്ഞെത്തിയ കാര്‍ ജോണിനെ ഇടിക്കുകയായിരുന്നു.

ആലപ്പുഴ: ചേര്‍ത്തലയില്‍ ബൈക്ക് യാത്രികന്‍ വാഹനാകടത്തില്‍ മരിച്ചു. ചേര്‍ത്തല തെക്ക് പഞ്ചായത്ത് ആറാം വാര്‍ഡില്‍ കുറുപ്പംകുളങ്ങര പടിഞ്ഞാറെ ചന്ത്രാട്ട് പി.ജെ. ജോണ്‍ (ബാബു - 43) ആണ്  കാറിടിച്ച് മരിച്ചത്. ഞായറാഴ്ച  രാവിലെ പതിനൊന്നരയോടെ ആലുങ്കല്‍ - പൂച്ചമുക്ക് റോഡില്‍ കോലോത്ത് കവലയ്ക്ക് സമീപമായിരുന്നു അപകടം.

റോഡരികില്‍ ബൈക്ക് നിര്‍ത്തി ഒരാളോട് സംസാരിക്കുകയായിരുന്നു ജോണ്‍. ഇതിനിടെ പാഞ്ഞെത്തിയ കാര്‍ ജോണിനെ ഇടിക്കുകയായിരുന്നു. കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ ജോണിനെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അല്‍പ്പസമയത്തിനുള്ളില്‍ മരിച്ചു. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തിരുവനന്തപുരത്തുകാർ കലിപ്പിൽ! ഐഎഫ്എഫ്കെ കൊച്ചിയിലേക്ക് മാറ്റുമെന്ന് ബജറ്റിൽ സൂചന, തലസ്ഥാനത്തെ കൂട്ടായ്മകൾ രംഗത്ത്
കൊല്ലം കടയ്ക്കലിൽ ഏഴ് വയസ്സുകാരിയെ പീഡിപ്പിച്ചു, രണ്ട് യുവാക്കൾക്കെതിരെ കേസ്, 23കാരൻ പിടിയിൽ