സ്വന്തം മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കി; ഗർഭം അലസിപ്പിക്കാൻ ശ്രമം; പ്രതി കാഞ്ഞങ്ങാട് പിടിയിൽ

Published : Apr 23, 2022, 05:20 PM ISTUpdated : Apr 23, 2022, 06:07 PM IST
സ്വന്തം മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കി; ഗർഭം അലസിപ്പിക്കാൻ ശ്രമം; പ്രതി കാഞ്ഞങ്ങാട് പിടിയിൽ

Synopsis

ഗർഭഛിദ്രം നടത്താൻ പെൺകുട്ടിയുമായി പ്രതി നേരത്തെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിയിരുന്നു. എന്നാൽ ആശുപത്രി അധികൃതർ ചോദ്യങ്ങൾ ചോദിച്ചതോടെ ഇവർ ഇവിടെ നിന്ന് മുങ്ങി

കാസർകോട്: പതിനാറുകാരിയായ സ്വന്തം മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ അച്ഛ അറസ്റ്റിൽ. പെൺകുട്ടി രണ്ട് മാസം ഗർഭിണിയാണ്. ഗർഭഛിദ്രം നടത്താൻ പെൺകുട്ടിയുമായി മംഗലാപുരത്തെ ആശുപത്രിയിലെത്തിയ പ്രതിയെ ഇവിടെ വെച്ച് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് പെൺകുട്ടിയെ ഇപ്പോൾ പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചു.

ഗർഭഛിദ്രം നടത്താൻ പെൺകുട്ടിയുമായി പ്രതി നേരത്തെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിയിരുന്നു. എന്നാൽ ആശുപത്രി അധികൃതർ ചോദ്യങ്ങൾ ചോദിച്ചതോടെ ഇവർ ഇവിടെ നിന്ന് മുങ്ങി. തുടർന്ന് ആശുപത്രി അധികൃതർ പൊലീസിനെ വിവരമറിയിച്ചു. പ്രതി ആശുപത്രിയിൽ നൽകിയ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷിച്ചപ്പോഴാണ് പ്രതി മംഗലാപുരത്താണെന്ന വിവരം അറിഞ്ഞത്.

കാഞ്ഞങ്ങാട് ഗർഭഛിദ്രം നടത്താൻ കഴിയാത്തതിനാൽ ഈ ലക്ഷ്യത്തിനായി മംഗലാപുരത്തേക്ക് പോയതായിരുന്നു ഇരുവരും. പിന്നാലെ പോയ പൊലീസ് മംഗലാപുരത്തെ ആശുപത്രിയിൽ നിന്നും പ്രതിയെ പിടികൂടിയെന്നാണ് വിവരം. പെൺകുട്ടിയെ വിശദമായ പരിശോധനയ്ക്ക് വിധേയയാക്കും. പ്രതിക്കെതിരെ പോക്സോ വകുപ്പുകളടക്കം ചുമത്തി കേസെടുക്കും. 

നാലര വയസുകാരിയെ മർദ്ദിച്ച് കൊന്ന പ്രതിക്ക് ജീവപര്യന്തം തടവ്

നാലര വയസുകാരിയെ മര്‍ദ്ദിച്ചു കൊന്ന കേസിൽ രണ്ടാം പ്രതിക്ക് ജീവപര്യന്തം തടവും പിഴയും. 1991 ൽ മിനി എന്ന ശാരി കൊല്ലപ്പെട്ട കേസിലാണ് വിധി. കേസിൽ ബീന എന്ന ഹസീന ജീവപര്യന്തം തടവനുഭവിക്കുകയും പിഴ അടക്കുകയും ചെയ്യണമെന്ന് കോഴിക്കോട് ഫസ്റ്റ് ക്ലാസ് അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജ് കെ അനിൽകുമാർ വിധിച്ചു.

കേസിലെ ഒന്നാം പ്രതി ഗണേശൻ ഇപ്പോഴും ഒളിവിലാണ്. എറണാകുളം സ്വദേശിയായ മഞ്ജു എന്ന സ്ത്രീയുടെ മകളായിരുന്നു ശാരി. ഇവരിൽ നിന്നും കുഞ്ഞിനെ ബീന വള‍ര്‍ത്താനായി ദത്തെടുക്കുകയായിരുന്നു. കുഞ്ഞുമായി കോഴിക്കോട്ടുള്ള വിവിധ ലോഡ്ജുകളിൽ താമസിച്ചു വരുന്നതിനിടെ ഒന്നാം പ്രതി ഗണേശനും ബീനയും ചേ‍ര്‍ന്ന് കുഞ്ഞിനെ മ‍ര്‍ദ്ദിച്ചു കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്. സംഭവം നടന്ന് 28 വ‍ര്‍ഷത്തിന് ശേഷം എറണാകുളത്ത് നിന്നാണ് രണ്ടാം പ്രതിയെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് വിചാരണ നടത്തുകയും കോടതി യുവതിയെ കുറ്റക്കാരിയായി കണ്ട് ശിക്ഷ വിധിക്കുകയുമായിരുന്നു. കേസിൽ ഒന്നാം പ്രതിയായ ഗണേശനായി ഇപ്പോഴും തെരച്ചിൽ തുടരുകയാണ്. 

PREV
Read more Articles on
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്