'പുഷ്പ'മാരുടെ വിളയാട്ടം; നെടുങ്കണ്ടത്ത് നിന്ന് കടത്തിയത് ലക്ഷങ്ങൾ വിലമതിക്കുന്ന ചന്ദനമരങ്ങൾ

Published : Apr 23, 2022, 12:53 AM IST
'പുഷ്പ'മാരുടെ വിളയാട്ടം; നെടുങ്കണ്ടത്ത് നിന്ന് കടത്തിയത് ലക്ഷങ്ങൾ വിലമതിക്കുന്ന ചന്ദനമരങ്ങൾ

Synopsis

വലിയ ചന്ദന മരങ്ങള്‍ വെട്ടിമാറ്റിയ നിലയിലും ചെറിയ ചന്ദനമരങ്ങള്‍ മുറിച്ചിട്ട നിലയിലുമാണ് കണ്ടെത്തിയത്. ലക്ഷങ്ങള്‍ വിലമതിക്കുന്ന ചന്ദന മരങ്ങളാണ് വെട്ടിക്കൊണ്ടുപോയത്.

 

നെടുങ്കണ്ടം: സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തില്‍ നിന്ന ചന്ദനമരങ്ങള്‍ മുറിച്ച് കടത്തിയ നിലയില്‍. 15 ഓളം ചന്ദനമരങ്ങളാണ് രാമക്കല്‍മേട് സ്വദേശി പല്ലാട്ട് രാഹുല്‍, സഹോദരി  രാഹി എന്നിവരുടെ ഒന്നരയേക്കര്‍ ഏലത്തോട്ടത്തില്‍ നിന്നും മോഷണം പോയത്. തോട്ടത്തിലെ പണിക്കായി എത്തിയപ്പോഴാണ് ചന്ദനമരങ്ങള്‍ വെട്ടിമാറ്റിയത് ഉടമകളുടെ ശ്രദ്ധയില്‍പെട്ടത്. വലിയ ചന്ദന മരങ്ങള്‍ വെട്ടിമാറ്റിയ നിലയിലും ചെറിയ ചന്ദനമരങ്ങള്‍ മുറിച്ചിട്ട നിലയിലുമാണ് കണ്ടെത്തിയത്. ലക്ഷങ്ങള്‍ വിലമതിക്കുന്ന ചന്ദന മരങ്ങളാണ് വെട്ടിക്കൊണ്ടുപോയത്. വിഷുവിന് ശേഷം ഏലത്തോട്ടത്തിൽ പണിക്ക് തൊഴിലാളികള്‍ എത്തിയരുന്നില്ല. തുടര്‍ച്ചയായ അവധിക്ക് ശേഷം കഴിഞ്ഞ ദിവസം എത്തിയപ്പോഴാണ് ചന്ദനമരങ്ങള്‍ മോഷണം നടന്നത് കാണുന്നത്. 

കഴിഞ്ഞ ആറ് മാസത്തിനിടയില്‍ രണ്ട് പ്രാവശ്യം ഇവിടെ നിന്ന് ചന്ദനമരങ്ങള്‍ മോഷണം പോയെന്ന് ഉടമകള്‍ പറയുന്നു. കൃത്യമായ വിവരങ്ങള്‍ അറിയുന്നവര്‍ തന്നെയാണ് മോഷണത്തിന് പിന്നിലെന്ന് ഉടമകള്‍ സംശയിക്കുന്നു. ചന്ദനമരം വെട്ടി കടത്തുന്നതിനിടെ കൃഷിയിടങ്ങളിലെ ഏലച്ചെടികളും നശിപ്പിക്കപ്പെട്ടു. നെടുങ്കണ്ടം പൊലീസ്, കല്ലാര്‍ ഫോറസ്റ്റ് ഓഫീസ് എന്നിവിടങ്ങളില്‍ പരാതി നല്‍കിയതായി തോട്ടം ഉടമകള്‍ അറിയിച്ചു. മേഖലയില്‍ വലിയ തോതില്‍ മരം മോഷണം നടക്കുന്നതായി പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു. 

 മുണ്ടിയെരുമ ടൗണ്‍, വില്ലേജ് ഓഫീസ്, സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന വലുതും ചെറുതുമായ നിരവധി ചന്ദന മരങ്ങളാണ് മോഷണം പോയത്. മറയൂര്‍ മേഖല കഴിഞ്ഞ് ഏറ്റവും കൂടുതല്‍ സ്വഭാവികമായി ചന്ദന മരങ്ങള്‍ വളരുന്ന മേഖലയാണ് നെടുങ്കണ്ടം.  ചന്ദനമരങ്ങള്‍ മുറിച്ച് കടത്തപ്പെട്ടതുമായി ബന്ധപ്പെട്ട പരാതി ലഭിച്ചതായും തുടര്‍ അന്വേഷണം നടത്തുമെന്നും നെടുങ്കണ്ടം പൊലീസ്, കല്ലാര്‍ ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസ് അധികൃതര്‍ പറഞ്ഞു. 

PREV
Read more Articles on
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്