കായംകുളത്ത് വിദ്യാർത്ഥിനികളെ ദേഹോപദ്രവം ഏൽപ്പിച്ച യുവാവ് അറസ്റ്റിൽ

Published : Dec 12, 2019, 10:43 PM ISTUpdated : Dec 12, 2019, 10:45 PM IST
കായംകുളത്ത് വിദ്യാർത്ഥിനികളെ ദേഹോപദ്രവം ഏൽപ്പിച്ച യുവാവ് അറസ്റ്റിൽ

Synopsis

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഒന്നരയോടു കൂടി 14 വയസ്സുകാരി സൈക്കിളിൽ വരവെ തടഞ്ഞ് നിർത്തി ആക്രമിച്ച കേസ്സിലാണ് ഇയാളെ  പൊലീസ് അറസ്റ്റ് ചെയ്തത്. 

കായംകുളം: വിദ്യാർത്ഥിനികളെ ബൈക്കിൽ പിൻതുടർന്ന് റോഡിൽ തടഞ്ഞു നിർത്തി കടന്നുപിടിക്കുകയും, ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്തെന്ന പരാതിയില്‍ യുവാവ് അറസ്റ്റിൽ. കൃഷ്ണപുരം ദേശത്തിനകം കുഴുവേലിൽ വീട്ടിൽ രാജേഷി(31) നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഒന്നരയോടു കൂടി 14 വയസ്സുകാരി സൈക്കിളിൽ വരവെ തടഞ്ഞ് നിർത്തി ആക്രമിച്ച കേസ്സിലാണ് രാജേഷിനെ പൊലീസ് അറസ്റ്റ് ചെയ്തത്. സ്കൂൾ വിടുന്ന സമയം ബൈക്കിൽ കറങ്ങി നടന്ന് പെൺകുട്ടികളെ ശല്യം ചെയ്യുന്നത് രാജേഷ് പതിവാക്കിയിരുന്നതായി പൊലീസ് പറഞ്ഞു.

വിവാഹിതനായ പ്രതിക്കെതിരെ ഇതിന് മുമ്പും സമാനമായപരാതികൾ വളളികുന്നം, കുറത്തികാട് പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തിരുന്നതായും പൊലീസ് കൂട്ടിച്ചേർത്തു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സിപിഎം ലോക്കൽ കമ്മിറ്റിയംഗം പാർട്ടി വിട്ടു; 20 വർഷത്തെ ബന്ധം ഉപേക്ഷിച്ച് വീണ്ടും കോൺഗ്രസിൽ ചേർന്നു
പുലർച്ചെ ജനൽ പൊളിച്ച് ഉറങ്ങിക്കിടന്ന യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചു, ഉണർന്നതോടെ ഓടി, യുവാവ് പിടിയിൽ