ഹാന്‍റി ക്രാഫ്റ്റ് കട കുത്തിത്തുറന്ന് ആഭരണങ്ങൾ കവർന്നു; പ്രതി പിടിയില്‍

Published : Sep 24, 2020, 01:58 PM IST
ഹാന്‍റി ക്രാഫ്റ്റ് കട കുത്തിത്തുറന്ന് ആഭരണങ്ങൾ കവർന്നു; പ്രതി പിടിയില്‍

Synopsis

മറ്റൊരു മോഷണക്കേസിൽ ജയിലിലായിരുന്ന ഇയാൾ നാലുമാസം മുമ്പ് ശിക്ഷ കഴിഞ്ഞെത്തിയാണ് വീണ്ടും മോഷണം നടത്തിയത്. 

തിരുവനന്തപുരം: ഹാന്‍റി ക്രാഫ്റ്റ്  കട കുത്തിത്തുറന്ന്  ആഭരണങ്ങൾ മോഷ്ടിച്ച കേസിലെ പ്രതിയെ കോവളം പൊലീസ് കസ്റ്റഡിയിലെടുത്തു. കോവളം ആവാടുതുറ നീലകണ്ഠ കോളനി ആലുനിന്ന വീട്ടിൽ ദിലീപ് ഖാൻ(37) ആണ് കസ്റ്റഡിയിലായത്. കോവളം ജംഗ്ഷനിലെ സ്ഥാപനത്തിൻറെ  പൂട്ട് തകർത്ത്  വിൽപ്പനയ്ക്കായി പ്രദർശിപ്പിച്ചിരുന്ന നെക്‌ലസ്സുകൾ, ബ്രെയ്‌സ് ലെറ്റുകൾ, വളകൾ, വിവിധ തരം കീ ചെയിനുകൾ, വെളളിയിൽ നിർമ്മിച്ച ആഭരണങ്ങൾ, മോതിരങ്ങൾ എന്നിവയാണ് കവർച്ച ചെയ്തത്.  മോഷണത്തിന് ശേഷം  വീട്ടിൽ ഒളിപ്പിച്ചിരുന്ന ആഭരണങ്ങളും പൊലീസ് കണ്ടെടുത്തു.

മറ്റൊരു മോഷണക്കേസിൽ ജയിലിലായിരുന്ന ഇയാൾ നാലുമാസം മുമ്പ് ശിക്ഷ കഴിഞ്ഞെത്തിയാണ് വീണ്ടും മോഷണം നടത്തിയത്. ഇയാളുടെ പേരിൽ നിരവധി മോഷണക്കേസുകളുണ്ടെന്നും കോവളം ഇൻസ്‌പെക്ടർ പി.അനിൽകുമാർ പറഞ്ഞു.

എസ്.ഐ.മാരായ അനീഷ്‌കുമാർ, മണികണ്ഠനാശാരി, ഷാജികുമാർ, എ.എസ്.ഐ  ശ്രീകുമാർ, സിപിഒ മാരായ ബിജേഷ്,രാജേഷ്, ശ്രീകാന്ത്, ലജീവ് അരുൺ എന്നിവരടങ്ങിയ  സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അഴിമതി ഒരവകാശമായി മാറുന്ന സമൂഹം, കള്ളം പറയുന്നത് ഉത്തരവാദിത്തവുമെന്ന് കരുതുന്ന രാഷ്ട്രത്തലവൻമാരുള്ള കാലം: കെ ജയകുമാർ
ഒടുവിൽ സോണ നാട്ടിലെത്തി, മകളെ അവസാനമായി കണ്ട് മാതാപിതാക്കൾ, ആശ്വസിപ്പിക്കാൻ കഴിയാതെ ബന്ധുക്കൾ