
കോവളം: റോഡരികിലുള്ള കടകളില്‍ നിന്നും പഴങ്ങള്‍ മോഷ്ടിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കവടിയാർ സ്വദേശി ജാഫർ ഹുസൈൻ (33) ആണ് കോവളം പൊലീസിൻറെ പിടിയിലായത്. കവടിയാർ സ്വദേശിയായ യുവാവ് വട്ടിയൂർക്കാവിൽ വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു. വാഴമുട്ടം സ്കൂൾ പരിസരത്ത് ഫ്രൂട്സ് വില്പന നടത്തുന്ന കടയിൽ നിന്നാണ് യുവാവ് പഴങ്ങള്‍ മേഷ്ടിച്ചത്.
വാഴമൂട്ടം സ്കൂളിനടുത്ത് പഴങ്ങള്‍ വില്‍ക്കുന്ന തിരുവല്ലം മേനിലം സ്വദേശി സുരേഷ്കുമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. കോവളം സി.ഐ പ്രൈജുവിൻറെ നിർദ്ദേശം അനുസരിച്ച് നൈറ്റ് പട്രോൾ ഡ്യൂട്ടിയിലായിരുന്ന എ.എസ്.ഐ മാരായ ബിനുകുമാർ ,മുനീർ, സിപിഒ മാരായ പ്രമോദ്, ലജീവ്,ശ്യാം കൃഷ്ണൻ ഹോം ഗാർഡ് ഉദയകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam