
മാനന്തവാടി: തലപ്പുഴ പൊലീസ് സ്‌റ്റേഷന്‍ പരധിയിലെ തവിഞ്ഞാല്‍ യവനാര്‍കുളത്തെ മിനി സൂപ്പര്‍മാര്‍ക്കറ്റില്‍ മോഷണം നടത്തിയയാള്‍ പിടിയില്‍. മലപ്പുറം കീഴാറ്റൂര്‍ പട്ടിക്കാട് കാരാടാന്‍ വീട്ടില്‍ മൊയ്തീന്‍ കുട്ടി(49)യെയാണ് ശനിയാഴ്ച തലപ്പുഴ പോലീസും ജില്ലാ പൊലീസ് മേധാവിയുടെ പ്രത്യേക സംഘവും ചേര്‍ന്ന് പെരിന്തല്‍മണ്ണയില്‍ നിന്ന് പിടികൂടിയത്.
ഇക്കഴിഞ്ഞ ജൂലൈ 30 ന് അര്‍ധരാത്രിയാണ് മോഷണം നടന്നത്. സൂപ്പര്‍ മാര്‍ക്കറ്റിന്റെ പിറക് വശത്തെ വാതില്‍ തകര്‍ത്ത് അകത്ത് കയറി മേശയില്‍ സൂക്ഷിച്ച 18000 രൂപയും, 2000 രൂപയോളം വില വരുന്ന സാധനങ്ങളും മോഷ്ടിക്കുകയായിരുന്നു. സബ് ഇന്‍സ്‌പെക്ടര്‍മാരായ കെ. ശ്രീതു, തോമസ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ജില്‍ജിത്, അനസ്, വിജയന്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam