
മലപ്പുറം: നിരവധി മോഷണക്കേസുകളിലെ പ്രതിയായ പാലക്കാട് ചേനത്തൊടി സ്വദേശി രാമചന്ദ്രൻ മലപ്പുറം വളാഞ്ചേരിയില്‍ പൊലീസിന്‍റെ പിടിയിലായി. ആളില്ലാത്ത വീട്ടില്‍ വാതില്‍ പൊളിച്ച് അകത്തുകയറി മോഷണം നടത്തുന്നയാണ് രാമചന്ദ്രനെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ മാസം വളാഞ്ചേരിയില്‍ ഇല്ലത്തുവീട്ടില്‍ രവീന്ദ്രന്‍ എന്നയാളിന്‍റെ വീട്ടില്‍ മോഷണശ്രമം നടന്നിരുന്നു. വീട്ടില്‍ ആളില്ലാത്ത ദിവസമാണ് രാത്രി മോഷണ ശ്രമം നടന്നത്. ഈ കേസിന്‍റെ അന്വേഷണത്തിനൊടുവിലാണ് രാമചന്ദ്രൻ അറസ്റ്റിലായത്. ചോദ്യം ചെയ്തതില്‍ പട്ടാമ്പി മുതുതലയിലും തൃത്താല പാലത്തറയിലും മങ്കരയിലും അടക്കം നിരവധി വീടുകളില്‍ മോഷണം നടത്തിയിട്ടുണ്ടെന്ന് രാമചന്ദ്രൻ പൊലീസിനോട് പറഞ്ഞു.
ആളില്ലാത്ത വീട് കണ്ടുവച്ച് വൈകീട്ടോടെ സ്ഥലത്തെത്തുകയും രാത്രി വാതില്‍ പൊളിച്ച് വീട്ടിനകത്തുകയറി മോഷണം നടത്തുകയുമാണ് രാമചന്ദ്രന്‍റെ ശൈലിയെന്ന് വളാഞ്ചേരി എസ്എച്ച്ഒ ടി മനോഹരന്‍ പറഞ്ഞു. മലപ്പുറം തിരൂര്‍ കോടയില്‍ ഹാജരാക്കിയ പ്രതിയെ പതിനാല് ദിവസത്തേക്ക് റിമാന്‍റ് ചെയ്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam