ബിവറേജസ് ഷോപ്പില്‍ നിന്ന് മദ്യം മോഷ്ടിച്ച് നൈസായി മുങ്ങി; പൊലീസ് പൊക്കി

By Web TeamFirst Published Oct 26, 2021, 8:23 AM IST
Highlights

രാത്രി എട്ടേ മുക്കാലോടെ കൗണ്ടറിലെത്തിയ ബിജു അവിടെ ചുറ്റിപ്പറ്റി 910 രൂപ വിലയുള്ള ഓള്‍ഡ് മങ്ക് റം കൈക്കലാക്കി മദ്യം വാങ്ങാനെത്തിയ ഒരാളൊപ്പം വന്ന ആളെന്ന വ്യാജേന മുങ്ങുകയായിരുന്നു.
 

കൊല്ലം: കൊല്ലം (Kollam) ആശ്രാമത്തെ ബിവറേജസ് (Beverages) സെല്‍ഫ് സര്‍വീസ് കൗണ്ടറില്‍ നിന്ന് മദ്യം മോഷ്ടിച്ച യുവാവിനെ പൊലീസ് അറസ്റ്റ് (Arrest)  ചെയ്തു.  ഇരവിപുരം വാളത്തുങ്കല്‍ സ്വദേശി ബിജു(Biju-32)ആണ് പൊലീസ്(Police) പിടിയിലായത്.

ശനിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം. രാത്രി എട്ടേ മുക്കാലോടെ കൗണ്ടറിലെത്തിയ ബിജു അവിടെ ചുറ്റിപ്പറ്റി 910 രൂപ വിലയുള്ള ഓള്‍ഡ് മങ്ക് റം കൈക്കലാക്കി മദ്യം വാങ്ങാനെത്തിയ ഒരാളൊപ്പം വന്ന ആളെന്ന വ്യാജേന മുങ്ങുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് മോഷണ വിവരം മനസ്സിലായത്. ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുകയും ചെയ്തു. ഞായറാഴ്ച അര്‍ധരാത്രിയോടെയാണ് കൊല്ലം ഈസ്റ്റ് ഫോര്‍ട്ട് പൊലീസ് ഇയാളെ പിടികൂടിയത്.

മോഷണം നടക്കുന്നതിന് മുമ്പ് എസ്‌ഐ ആര്‍ രതീഷ്‌കുമാറുമായി സംസാരിച്ചതാണ് ഇയാള്‍ക്ക് വിനയായത്. സംഘര്‍ഷത്തില്‍ പരിക്കേറ്റ സുഹൃത്തുക്കളെ കാണാന്ഡ ബിജുവും കൂട്ടുകാരും എത്തിയിരുന്നു. സുരക്ഷാ ജീവനക്കാര്‍ അകത്തേക്ക് കയറാന്‍ സമ്മതിക്കാത്തതോടെ വാക്കുതര്‍ക്കമായി. ഈ സമയം അതുവഴി പോയ എസ്‌ഐ സ്ഥലത്തെത്തി വിവരങ്ങള്‍ ആരാഞ്ഞു. ഈ സമയം എസ്‌ഐയോട് ബിജുവാണ് സംസാരിച്ചത്.

അതിന് ശേഷമാണ് മോഷണം നടക്കുന്നത്. ബിജു മാസ്‌കണിഞ്ഞിരുന്നെങ്കിലും ശരീരപ്രകൃതവും വസ്ത്രവും എസ്‌ഐക്ക് മനസ്സിലായി. എസ്‌ഐ കണ്ട ആളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതി പിടിയിലാകുകയും ചെയ്തു.
 

click me!