അൻവർ സാദത്ത് എംഎൽഎക്കെതിരെ സാമൂഹിക മാധ്യമത്തിലൂടെ ഭീഷണി മുഴക്കിയ ആൾ പിടിയിൽ

Published : Oct 22, 2026, 08:21 PM IST
man threaten mla

Synopsis

ആലുവ എംഎൽഎ അൻവർ സാദത്തിനെതിരെ സാമൂഹിക മാധ്യമത്തിലൂടെ ഭീഷണി മുഴക്കിയ ജോബി എന്നയാളെ സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു. കവർച്ച കേസ് പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കണമെന്ന എംഎൽഎയുടെ പ്രതികരണമാണ് പ്രതിയെ പ്രകോപിപ്പിച്ചത്.

കൊച്ചി: ആലുവ എംഎൽഎ അൻവർ സാദത്തിനെതിരെ സാമൂഹിക മാധ്യമത്തിലൂടെ ഭീഷണി മുഴക്കുകയും അധിക്ഷേപിക്കുകയും ചെയ്തയാൾ അറസ്റ്റിൽ. നെടുമ്പാശ്ശേരി മേക്കാട് സൊസൈറ്റി പടി ഭാഗത്ത് ജോബിയെ (45) ആണ് ആലുവ സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്. എംഎൽഎയെ അധിക്ഷേപിച്ച് ലൈവ് വീഡിയോ ചെയ്യുകയായിരുന്നു പ്രതി. ഇയാൾക്കെതിരെ നെടുമ്പാശ്ശേരി തൊടുപുഴ, ചെങ്ങമനാട് ആലുവ സ്റ്റേഷനുകളിലായി നിരവധി കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.

കവർച്ച കേസ് പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കണമെന്ന് എംഎൽഎ മാധ്യമങ്ങൾക്ക് നൽകിയ പ്രതികരണമായിരുന്നു പ്രകോപനം. കവർച്ച കേസിൽ പിടിയിലായിരുന്ന ജോബി കഴിഞ്ഞ ദിവസമാണ് ജാമ്യത്തിലിറങ്ങിയത്. 'പിള്ളേരേ വിട്ട് തീർത്ത് കളയു'മെന്നാണ് വീഡിയോയിൽ പറയുന്നത്. പ്രാദേശിക കോൺഗ്രസ് നേതാവിന്‍റെ പരാതിയിലാണ് ജോബിക്കെതിരെ സൈബർ പൊലീസ് കേസെടുത്തത്.

പ്രതിയുടെ മൊബൈൽ ഫോണും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇൻസ്പെക്ടർ എസ് സുധീഷ് കുമാർ, എ എസ് ഐ സലാവുദീൻ, സീനിയർ സി പി ഒ തുടങ്ങിയവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തിയത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

റബ്ബർ തോട്ടത്തിൽ തലയോട്ടിയും അസ്ഥികളും കണ്ടെത്തി; ഒരു മാസം മുൻപ് കാണാതായ 52കാരന്‍റേതെന്ന് സംശയം
മഹാനവമി ദിവസം ചരിത്രം കുറിച്ച് കൊച്ചി വാട്ടര്‍ മെട്രോ; തിരുത്തിയെഴുതിയത് മൂന്നാമത്തെ റെക്കര്‍ഡ്, ഒറ്റ ദിവസം യാത്ര ചെയ്തത് 15507 പേർ