
കൊച്ചി: ഇസ്രയേലിൽ ജോലി വാങ്ങിക്കൊടുക്കാം എന്ന് പറഞ്ഞ് ഉദ്യോഗാർത്ഥികളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ. കണ്ണൂർ ആലക്കോട് മണക്കടവ് ശ്രീ വത്സം വീട്ടിൽ ശ്രീതേഷ് (35)നെയാണ് കുറുപ്പംപടി പൊലീസ് പിടികൂടിയത്. എറണാകുളം നോർത്തിൽ ശ്യാം എന്ന വ്യാജ പേരിൽ ഡ്രീം ഹോളിഡെയ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം വഴി തട്ടിപ്പ് നടത്തിയ സംഘത്തിലെ പ്രധാനിയാണ് ശ്രീതേഷ്. ഇസ്രായലിലേക്ക് കൊണ്ടുപോയി ജോലി ശരിയാക്കിത്തരാമെന്ന് നിരവധി ആളുകളിൽ നിന്നാണ് പണം തട്ടിയത്.
കുറുപ്പംപടിയിൽ രജിസ്റ്റർ ചെയ്ത കേസുകളിൽ മാത്രം പതിനഞ്ച് ലക്ഷത്തോളം രൂപ വാങ്ങിയിട്ടുണ്ട്. ഗഡുക്കളായാണ് പണം കൈപ്പറ്റിയിട്ടുള്ളത്. എറണാകുളത്തെ ഓഫീസ് വഴി തട്ടിപ്പ് നടത്തിയ ശേഷം ഒളിവിൽ പോയ പ്രതിയെ മാസങ്ങൾ നീണ്ട ശാസ്ത്രീയാന്വേഷണത്തിലൂടെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നിരവധി ഉദ്യോഗാർത്ഥികൾ ഇയാളുടെ തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. റൂറൽ എസ്.പി വൈഭവ് സക്സേനയുടെ മേൽനോട്ടത്തിലുള്ള അന്വേഷണത്തിൽ പെരുമ്പാവൂർ എ.എസ്.പി ശക്തിസിംഗ് ആര്യ കുറുപ്പംപടി ഇൻസ്പെക്ടർ വി.എം കഴ്സൺ, സബ് ഇൻസ്പെക്ടർമാരായ എൽദോ പോൾ. അബ്ദുൾ ജലീൽ, ഇബ്രാഹിംകുട്ടി ,എ എസ് ഐ എം.ബി സുബൈർ എം.ബി, സി പി ഒമാരായ അരുൺ കെ കരുണൻ, പി.എം ഷക്കീർ , സഞ്ജു ജോസ്, എന്നിവരാണ് ഉണ്ടായിരുന്നത്.
അസഹനീയമായ ദുർഗന്ധം! കോഴിക്കോട് മൂന്ന് പഞ്ചായത്തുകളിലെ ജനജീവിതം ദുസ്സഹം; നാട്ടുകാരുടെ പ്രതിഷേധം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam