വീട്ടില്‍ ആരുമില്ലാത്ത സമയത്ത് ആണ്‍കുട്ടികളെ കൂട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കും; മധ്യവയസ്‌കന്‍ പിടിയില്‍

Published : Jul 16, 2026, 04:08 PM IST
man arrested in kozhikode for alleged sexual abuse of boys

Synopsis

ആണ്‍കുട്ടികളെ വീട്ടില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ മധ്യവയസ്‌കന്‍ പിടിയില്‍. ബാലുശ്ശേരി മങ്ങാട് സ്വദേശി പുതുക്കുടി സി പി ലത്തീഫിനെ(59) യാണ് ബാലുശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്

കോഴിക്കോട്: ആണ്‍കുട്ടികളെ വീട്ടില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ മധ്യവയസ്‌കന്‍ പിടിയില്‍. ബാലുശ്ശേരി മങ്ങാട് സ്വദേശി പുതുക്കുടി സി പി ലത്തീഫിനെ(59) യാണ് ബാലുശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് ഇയാള്‍ക്കെതിരെ മൂന്ന് വ്യത്യസ്ത കേസുകളാണ് പോലീസ് രജിസ്റ്റര്‍ ചെയ്തത്. മൂന്ന് കുട്ടികളാണ് പീഡനത്തിന് ഇരയായത് എന്നാണ് ലഭിക്കുന്ന വിവരം. രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്നായിരുന്നു പോലീസിന്‍റെ അടിയന്തര നടപടി. അവസരം ലഭിക്കുമ്പോള്‍ ബൈക്കുമായെത്തുന്ന ഇയാള്‍ ആണ്‍കുട്ടികളെ പ്രലോഭിപ്പിച്ച് സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയാണ് ക്രൂരകൃത്യം ചെയ്തിരുന്നത്. വീട്ടില്‍ ആരുമില്ലെന്ന് ഉറപ്പാക്കിയാണ് ഇയാള്‍ അവസരം മുതലെടുത്തത്. പരാതി ലഭിച്ചതോടെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിശദമായ അന്വേഷണം നടത്തിയാണ് ലത്തീഫിനെ പിടികൂടിയത്. കസ്റ്റഡിയിലെടുത്ത ഇയാളെ പേരാമ്പ്ര കോടതിയില്‍ ഹാജരാക്കി. തുടര്‍ന്ന് കോടതി റിമാന്‍ഡ് ചെയ്തു.

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ആദ്യം മണി മോഷ്ടിച്ചു, പിന്നാലെ കാണിക്കവഞ്ചി പൊളിച്ചു, മലയിൻകീഴ് പ്രദേശത്ത് ആരാധനാലയങ്ങളിൽ മോഷണം പതിവാകുന്നു
അമ്മ 15 വയസുകാരി രഞ്ജിനി, അച്ഛൻ 18 കാരൻ രാജീവ്! 12 കൊല്ലത്തിന് ശേഷം അപൂർവ്വനേട്ടം, തിരുവനന്തപുരം മൃഗശാലയിലെ കരിങ്കുരങ്ങിന് കുഞ്ഞ് ജനിച്ചു