
ആലപ്പുഴ: ഹ്രസ്വചിത്രത്തില്‍ അഭിനയിപ്പിക്കാം എന്ന് വിശ്വസിപ്പിച്ച് യുവതിയെ ബലാത്സംഗം ചെയ്തയാള്‍ അറസ്റ്റില്‍. കോട്ടയം സ്വദേശിയായ ശരത് ബാബുവാണ് അറസ്റ്റിലായത്. കരുനാഗപ്പള്ളി സ്വദേശിയായ യുവതിയെയാണ് ഇയാള്‍ ബലാത്സംഗം ചെയ്തത്.
ഹ്രസ്വചിത്രത്തില്‍ അഭിനയിക്കാൻ അവസരം നൽകാമെന്നും അതിലേക്കുള്ള സ്ക്രിപ്റ്റ് പറഞ്ഞ് കൊടുക്കാമെന്ന് വിശ്വസിപ്പിച്ച് കരുനാഗപ്പള്ളി സ്വദേശിയായ യുവതിയെ കഴിഞ്ഞ നാലാം തീയതി രാവിലെ 11 മണിയോടെ കായംകുളത്തെ ലോഡ്ജിൽ വിളിച്ചു വരുത്തുകയായിരുന്നു.
തുടര്‍ന്ന് യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. കേസില്‍ കോട്ടയം ജില്ലയിൽ പെരുമ്പായിക്കാട് വില്ലേജിൽ പാറൻ പുഴ മുറിയിൽ നടുവിലേ മാലിയിൽ വീട്ടിൽ ശരത് ബാബു (23) വിനെയാണ് കായംകുളം പോലീസ് അറസ്റ്റ് ചെയ്തത്.
കരുനാഗപ്പള്ളി പോലീസ് രജിസ്റ്റർ ചെയ്ത കേസ് കായംകുളം പോലീസിന് കൈമാറുകയായിരുന്നു. പ്രതിയെ കോട്ടയത്ത് നിന്നുമാണ് കായംകുളം പോലീസ് അറസ്റ്റ് ചെയ്തത്.
കലൂർ കൊലപാതകം; പൊലീസിന്റെ കണ്ണുവെട്ടിക്കാൻ രൂപമാറ്റം വരുത്തി മുഖ്യപ്രതി, ഒടുവില്‍ പിടിയിൽ
ജീവനൊടുക്കിയ ബാബുവിന്റെ മൃതദേഹം സംസ്കരിച്ചു, ആത്മഹത്യാകുറിപ്പിൽ പേരുള്ള സിപിഎം നേതാക്കൾക്കെതിരെ കേസെടുത്തില്ല
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam