വീട്ടിൽ നിന്ന് പിണങ്ങിയിറങ്ങിയ പെൺകുട്ടിയെ മാളിലെത്തിക്കാമെന്ന് പറഞ്ഞ് ഓട്ടോയിൽ കയറ്റി, പലയിടത്തായി എത്തിച്ച് പീഡനം; പ്രതി പിടിയിൽ

Published : Feb 09, 2026, 12:32 PM IST
kozhikode

Synopsis

വീട്ടില്‍ നിന്നും പിണങ്ങിയിറങ്ങിയ പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ കോഴിക്കോട് ഒളവണ്ണ സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. ഹൈലൈറ്റ് മാളില്‍ എത്തിക്കാമെന്ന് പറഞ്ഞ് ഓട്ടോറിക്ഷയിൽ കയറ്റി വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി ഉപദ്രവിച്ചെന്നാണ് പരാതി

കോഴിക്കോട്: വീട്ടില്‍ നിന്നും പിണങ്ങിയിറങ്ങിയ പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ യുവാവിനെ പോലീസ് പിടികൂടി. കോഴിക്കോട് ഒളവണ്ണ സ്വദേശി ടി.പി ഷൗക്കത്തലിയെയാണ് പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്‌തു. വീട്ടില്‍ നിന്നും പിണങ്ങിയിറങ്ങിയ പെണ്‍കുട്ടിയെ ഇയാള്‍ ബസില്‍ പിന്തുടരുകയായിരുന്നു. പിന്നീട് ഹൈലൈറ്റ് മാളില്‍ എത്തിക്കാമെന്ന് പറഞ്ഞ് ഓട്ടോറിക്ഷയിൽ കയറ്റി. തുടർന്ന് കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ എത്തിച്ച് ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്തെന്നാണ് പരാതി. കോഴിക്കോട് വനിതാ പോലീസ് സ്‌റ്റേഷനിലെ എസ്‌ഐ തുളസിയുടെ നേതൃത്വത്തിലാണ് പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്തത്. അന്വേണ സംഘം കോഴിക്കോട് നിന്നാണ് പ്രതിയായ ഷൗക്കത്തലിയെ അറസ്റ്റ് ചെയ്തത്.

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

നേഴ്സിംഗ് വിദ്യാർത്ഥിയായ 19കാരനെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യയെന്ന് പൊലീസ്
മാവേലി എക്സ്പ്രസിൽ ടിടിഇക്ക് നേരെ ആക്രമണം, പ്രതി എറണാകുളം സ്വദേശി അറസ്റ്റിൽ, ആക്രമണം ടിക്കറ്റ് ചോദിച്ചതിന് പിന്നാലെ