നിരവധി തവണ പിടിയിലായി, എന്നിട്ടും നിർത്തിയില്ല; ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ വീണ്ടും പൊലീസിന്റെ പിടിയിൽ

Published : Jun 23, 2025, 12:12 PM IST
Arun Prasanth

Synopsis

ഏതാനും ദിവസങ്ങളായി നിരീക്ഷണത്തിലായിരുന്ന പ്രതിയെ വാഹനത്തിൽ പിന്തുടർന്നെത്തിയ ഡാൻസാഫ് സംഘം കല്ലമ്പലം തട്ടുപാലത്തിന് സമീപം വാഹനം തടഞ്ഞ് സാഹസികമായാണ് പിടികൂടിയത്.

തിരുവനന്തപുരം: ഇരുചക്ര വാഹനത്തിൽ കടത്താൻ ശ്രമിച്ച കഞ്ചാവുമായി യുവാവ് അറസ്റ്റിറ്റിൽ. ബാലരാമപുരം തണ്ണിക്കുഴി ബേബി ലാഡിൽ അരുൺ പ്രശാന്ത് (42) ആണ് അറസ്റ്റിലായത്. പത്തു കിലോയിലധികം കഞ്ചാവ് ഇയാളിൽ നിന്നും പിടിച്ചെടുത്തു. ഇരുചക്ര വാഹനത്തിൽ ആന്ധ്രപ്രദേശിൽ നിന്നും രണ്ട് വലിയ ട്രാവൽ ബാഗുകളിൽ കഞ്ചാവെത്തിച്ച് തിരുവനന്തപുരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ വിൽപ്പന നടത്താനായിരുന്നു ഉദ്ദേശം. കല്ലമ്പലം തട്ടുപാലത്തിന് സമീപം വച്ച് ഇന്നലെ രാവിലെ ഡാൻസാഫ് സംഘമാണ് പിടികൂടിയത്. 

ഏതാനും ദിവസങ്ങളായി നിരീക്ഷണത്തിലായിരുന്ന പ്രതിയെ വാഹനത്തിൽ പിന്തുടർന്നെത്തിയ ഡാൻസാഫ് സംഘം കല്ലമ്പലം തട്ടുപാലത്തിന് സമീപം വാഹനം തടഞ്ഞ് സാഹസികമായാണ് പിടികൂടിയത്. പ്രതി വിശാഖപട്ടണത്ത് മയക്കുമരുന്ന് കേസിൽപ്പെട്ട് നാലര വർഷം ആന്ധ്ര ജയിലിൽ കിടന്നിരുന്നു. തുടർന്ന് വീണ്ടും ഇയാളെ ബാലരാമപുരത്ത് 10 കിലോയിലധികം കഞ്ചാവ് കടത്താൻ ശ്രമിച്ച കേസിലും അറസ്റ്റ് ചെയ്തിരുന്നു. 

60 ദിവസം ജയിലിൽ കിടന്ന ഇയാൾ ജാമ്യത്തിൽ പുറത്തിറങ്ങിയ ശേഷമാണ് ഇപ്പോൾ വീണ്ടും കഞ്ചാവ് ശേഖരവുമായി പിടിയിലായത്. ഓപ്പറേഷൻ ഡീ-ഹണ്ടിന്റെ ഭാഗമായി നടത്തി വരുന്ന കർശന പരിശോധനയിലാണ് പിടികൂടിയത്. പ്രതിയെ കല്ലമ്പലം പൊലീസിന് കൈമാറി കോടതിയിൽ ഹാജരാക്കി.

 

PREV
Read more Articles on
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്