
തൃശൂർ: വടക്കാഞ്ചേരിയിൽ എംഡിഎംഎ വേട്ട. 160 ഗ്രാം എംഡിഎംഎയുമായി ഒരാൾ പിടിയിൽ. കുന്നംകുളം സ്വദേശി ശരത്താണ് പിടിയിലായത്. വോൾവോ ബസിൽ എംഡിഎംഎ എത്തിക്കുന്നതിനിടെയാണ് പിടി വീണത്. വടകര റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ നിന്നും 4.5 കിലോ കഞ്ചാവ് കണ്ടെത്തിയിരുന്നു. റെയിൽവേ സ്റ്റേഷനിലെ ഇരിപ്പിടത്തിന് ചുവട്ടിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്. എക്സൈസും ആർ.പി എഫും രാവിലെ റെയിൽവേ സ്റ്റേഷനിലും ട്രയിനിലും പരിശോധന നടത്തുന്നതിനിടെയാണ് കഞ്ചാവ് കണ്ടെടുത്തത്. പരിശോധനക്കിടെ കഞ്ചാവ് ഉപേക്ഷിച്ച് പ്രതി കടന്ന് കളത്തതാണെന്ന് സംശയം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam