Latest Videos

തടഞ്ഞിട്ടും നിർത്തിയില്ല, കാറിന്റെ ചില്ല് പൊട്ടിച്ച് പൊലീസ്, പരിശോധിച്ചപ്പോൾ മെത്താഫെറ്റമിൻ -യുവാവ് അറസ്റ്റിൽ

By Web TeamFirst Published May 6, 2024, 4:25 PM IST
Highlights

രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ കാറിൻ്റെ ചില്ല് തകർത്താണ് പിടികൂടിയത്.  മലപ്പുറം തിരൂർ സ്വദേശിയായ പ്രതി മലപ്പുറം ജില്ലയിൽ തിരൂർ, താനൂർ പ്രദേശത്തെ ലഹരി വിൽപനയുടെ കണ്ണിയാണെന്ന് പൊലീസ് പറയുന്നു

പാലക്കാട്: കാറിൽ കടത്തിയ 190 ഗ്രാം മെത്താഫെറ്റമിനുമായി മലപ്പുറം തിരൂർ സ്വദേശിയെ  നാട്ടുകൽ പൊലീസ് സാഹസികമായി പിടികൂടി. പൊലീസും ജില്ലാ പൊലീസ് ലഹരി വിരുദ്ധ സ്ക്വാഡും നടത്തിയ പരിശോധനയിലാണ് നാട്ടുകൽ പൊലീസ് സ്റ്റേഷന് സമീപം കാറിൽ കടത്തിയ 190.18 ഗ്രാം മെത്താഫെറ്റമിനുമായി  മലപ്പുറം തിരൂർ‌ സ്വദേശി അബൂബക്കർ സിദ്ധീഖ് (32) പിടിയിലായത്. 

രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ കാറിൻ്റെ ചില്ല് തകർത്താണ് പിടികൂടിയത്.  മലപ്പുറം തിരൂർ സ്വദേശിയായ പ്രതി മലപ്പുറം ജില്ലയിൽ തിരൂർ, താനൂർ പ്രദേശത്തെ ലഹരി വിൽപനയുടെ കണ്ണിയാണെന്ന് പൊലീസ് പറയുന്നു. മണ്ണാർക്കാട് കേന്ദ്രീകരിച്ചും പ്രതി ലഹരി വിൽക്കുന്നുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. മയക്കുമരുന്നെത്തിച്ച കാർ പൊലീസ് പിടിച്ചെടുത്തു.

 ഇയാൾക്കെതിരെ മറ്റ് ലഹരിക്കേസുകളും നിലവിലുണ്ട്. മണ്ണാർക്കാട്  ഡിവൈ.എസ്.പി സിനോജ്, പാലക്കാട് നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി അബ്ദുൾ മുനീർ എന്നിവരുടെ നേത്യത്വത്തിൽ  ഇൻസ്പെക്ടർ ബഷീർ. സി. ചിറയ്ക്കൽ, സബ് ഇൻസ്പെക്ടർ സദാശിവൻ പി.ജി എന്നിവരുടെ നേതൃത്വത്തിലുള്ള  നാട്ടുകൽ പൊലീസും  സബ് ഇൻസ്പെക്ടർ എച്ച്. ഹർഷാദിൻ്റെ നേതൃത്വത്തിലുള്ള  ജില്ലാ പൊലീസ്  ലഹരി വിരുദ്ധ  സ്ക്വാഡും  ചേർന്നാണ് പരിശോധന പ്രതിയെ പിടികൂടിയത്. 

click me!