കൈയ്യിൽ 'വിലപ്പെട്ട' ബാഗ്, സംശയത്തിന് ഇടയില്ലാതെ ട്രെയിനിൽ യാത്ര; പൊലീസ് പരിശോധനയിൽ 30 ലക്ഷവുമായി കുടുങ്ങി

Published : Sep 07, 2024, 01:34 PM ISTUpdated : Sep 07, 2024, 01:35 PM IST
കൈയ്യിൽ 'വിലപ്പെട്ട' ബാഗ്, സംശയത്തിന് ഇടയില്ലാതെ ട്രെയിനിൽ യാത്ര; പൊലീസ് പരിശോധനയിൽ 30 ലക്ഷവുമായി കുടുങ്ങി

Synopsis

ട്രെയിനിൽ കയറിയ റെയിൽവെ പൊലീസ് യാത്രക്കാരുടെ ബാഗുകളടക്കം പരിശോധിച്ചപ്പോഴാണ് യുവാവ് പിടിയിലായത്

കണ്ണൂർ: ട്രെയിനിൽ കടത്താൻ ശ്രമിച്ച കള്ളപ്പണം പിടികൂടി. കണ്ണൂരിലാണ് സംഭവം. മംഗലാപുരം - കോയമ്പത്തൂർ എക്സ്പ്രസിൽ നടത്തിയ പരിശോധനയിലാണ് 30 ലക്ഷം രൂപ പിടികൂടിയത്. കോട്ടയം സ്വദേശിയായ സാബിൻ ജലീലിൽ നിന്നാണ് പണം കണ്ടെടുത്തത്. നീലേശ്വരത്തിനും കണ്ണൂരിനും ഇടയിൽ ഓണക്കാലത്തോട് അനുബന്ധിച്ച് റെയിൽവെ പൊലീസ് നടത്തിയ പരിശോധനക്കിടയിലാണ് സംഭവം. യാത്രക്കാരുടെ ബാഗുകളടക്കം പൊലീസുകാർ പരിശോധിച്ചിരുന്നു. ഇതിനിടയിലാണ് സാബിൻ ജലീലിൻ്റെ ബാഗിൽ നിന്ന് 30 ലക്ഷം രൂപ കണ്ടെടുത്തത്. പണത്തിന് കൃത്യമായ രേഖകൾ ഹാജരാക്കാൻ യുവാവിന് സാധിച്ചില്ല. ഇതോടെ യുവാവിനെയും ബാഗിലുണ്ടായിരുന്ന പണവും കണ്ണൂർ റെയിൽവേ പോലീസ് കസ്റ്റഡിയിലെടുത്തു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്
 

PREV
Read more Articles on
click me!

Recommended Stories

ശീവേലി സമയത്ത് മറിഞ്ഞു വീണു, ഗജകേസരി മുല്ലയ്ക്കല്‍ ബാലകൃഷ്ണൻ ചരിഞ്ഞു
ക്ഷേത്ര കമ്മിറ്റി ഭാരവാഹിയായ ഡിവൈഎഫ്ഐ നേതാവും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ