നിരോധിത പുകയില ഉത്പന്നവും വിദേശ മദ്യവുമായി യുവാവ് പിടിയിൽ

Published : Jul 28, 2019, 07:29 PM ISTUpdated : Jul 28, 2019, 07:34 PM IST
നിരോധിത പുകയില ഉത്പന്നവും വിദേശ മദ്യവുമായി യുവാവ് പിടിയിൽ

Synopsis

നിരോധിത പുകയില ഉത്പന്നമായ ഹാൻസും, പോണ്ടിചേരിയിൽ മാത്രം വിൽക്കാൻ അനുവാദമുള്ള 750 ലിറ്റർ മൂന്ന് കുപ്പി വിദേശമദ്യവും ജോഫിയുടെ കൈവശമുണ്ടായിരുന്നു.

ചേർത്തല: നിരോധിത പുകയില ഉത്പന്നവും വിദേശ മദ്യവുമായി യുവാവ് പിടിയിൽ. മാരാരിക്കുളം വടക്ക് പഞ്ചായത്ത് ഒന്നാം വാർഡിൽ വല്ല്യപറമ്പിൽ ക്ലീറ്റസിന്റെ മകൻ ജോഫിയെ (34)യാണ് അർത്തുങ്കൽ പോലീസ് പിടികൂടിയത്.

ശനിയാഴ്ച രാത്രി എട്ടരയോടെ  ചേന്നവേലി പാലത്തിന് സമീപം വച്ച് അർത്തുങ്കൽ എസ് .ഐ പോൾസൺ അറസ്റ്റ് ചെയ്യുകയായിരുന്നു. നിരോധിത പുകയില ഉത്പന്നമായ ഹാൻസും, പോണ്ടിചേരിയിൽ മാത്രം വിൽക്കാൻ അനുവാദമുള്ള 750 ലിറ്റർ മൂന്ന് കുപ്പി വിദേശമദ്യവും ജോഫിയുടെ കൈവശമുണ്ടായിരുന്നു.
 

PREV
click me!

Recommended Stories

ജാമ്യത്തിലിറങ്ങി സ്റ്റേഷന് മുന്നിലെ തെങ്ങിൽ കയറി മദ്യപൻ, രാത്രിയിൽ ശരിക്കും വട്ടംകറങ്ങി പൊലീസുകാർ; ഒടുവിൽ സമാധാനിപ്പിച്ച് ഇറക്കി
പിതാവിന് പിന്നാലെ മകനും, ഒമാനില്‍ കാര്‍ ഡിവൈഡറിലിടിച്ച് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം