Latest Videos

'ഇതിവിടെ നടപ്പില്ല സലീമേ', നാട്ടുകാർ പലതവണ പറഞ്ഞിട്ടും കേട്ടില്ല; പാതിരാ വരെ 'ഹാൻസും കൂളും' വിൽപ്പന, അറസ്റ്റ്

By Web TeamFirst Published May 7, 2024, 8:41 PM IST
Highlights

അനധികൃത ലഹരി കച്ചവടം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ നിരവധി തവണ ഇയാളെ താക്കീത് ചെയ്തിരുന്നു. എന്നാല്‍ അതൊന്നും മുഖവിലക്കെടുക്കാതെ ഇയാള്‍ കച്ചവടം തുടരുകയായിരുന്നു.

കോഴിക്കോട്: നിരോധിത പുകയില ഉല്‍പന്നങ്ങളായ ഹാന്‍സ്, കൂള്‍ ലീഫ് മുതലായവ കച്ചവടം ചെയ്ത കടക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. മുക്കം പന്നിക്കോട്- ചുള്ളിക്കാപറമ്പ് റോഡിലെ 'പുത്തന്‍ വിളയില്‍ സ്റ്റോര്‍' എന്ന സ്ഥാപനം നടത്തുന്ന സലീമിനെയാണ് മുക്കം പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ കടയില്‍ രഹസ്യമായി സൂക്ഷിച്ചിരുന്ന 125 ഓളം പാക്കറ്റ് ഹാന്‍സ്, കൂള്‍ ലീഫ് എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്.

 ലഹരി വസ്തുക്കള്‍ തേടി  മറ്റ് പ്രദേശങ്ങളില്‍ നിന്നുപോലുംആളുകള്‍ ഇവിടെ എത്തിയിരുന്നു. അനധികൃത ലഹരി കച്ചവടം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ നിരവധി തവണ ഇയാളെ താക്കീത് ചെയ്തിരുന്നു. എന്നാല്‍ അതൊന്നും മുഖവിലക്കെടുക്കാതെ ഇയാള്‍ കച്ചവടം തുടരുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. രാത്രി ഒന്‍പത് മുതല്‍ 12 വരെയുള്ള സമയങ്ങളിലാണ് ഇവിടെ തകൃതിയായി കച്ചവടം നടക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. 

ഒടുവിൽ നാട്ടുകാർ വിവരനറിയിച്ചതിനെ തുടർന്ന് മുക്കം പൊലീസ് സഘം കച്ചവടക്കാരനെ അറസ്റ്റ് ചെയ്യുകയായിരുന്നു. എസ്.ഐമാരായ ശ്രീജേഷ്, വിനോദ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ കെ.എം അനീസ്, എ. ബിജു എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.

Read More : പൊലീസ് നായയെ പറ്റിക്കാൻ വീട്ടിലെ നായക്കൊപ്പം നിന്നു, ഒടുവിൽ പാളി; അമ്മയെ കൊന്ന ജിജോയെ കുടുക്കിയത് ആ മുറിവ്!

click me!