അഞ്ച് കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍, നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയെന്ന് പൊലീസ്

Published : Feb 27, 2025, 03:10 PM ISTUpdated : Feb 27, 2025, 03:16 PM IST
 അഞ്ച് കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍, നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയെന്ന് പൊലീസ്

Synopsis

കെഎസ്ആർടിസി ബസ് സ്റ്റാന്‍റ് പരിസരത്ത് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. ക്രിമിനൽ കേസ് പ്രതികൾ ഇപ്പോൾ ലഹരി വിൽപ്പനയിലേക്ക് മാറുന്നതായി പൊലീസ് പറഞ്ഞു.

കായംകുളം: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ആള്‍ കായംകുളത്ത് അഞ്ച് കിലോ കഞ്ചാവുമായി പിടിയില്‍. ഓച്ചിറ സ്വദേശി  ഡോൺ ബോസ്കോ ഗ്രിക്ക് (26) ആണ് പിടിയിലായത്. ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും കായംകുളം പൊലിസും ചേർന്ന് കെഎസ്ആർടിസി ബസ് സ്റ്റാന്‍റ് പരിസരത്ത് നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്.  

ഓച്ചിറ, കരുനാഗപ്പള്ളി എന്നീ സ്റ്റേഷനുകളിൽ നിരവധി ക്രിമിനൽ കേസുകളിൽ ഇയാള്‍ പ്രതിയാണെന്നും ക്രിമിനൽ കേസ് പ്രതികൾ ഇപ്പോൾ ലഹരി വിൽപ്പനയിലേക്ക് മാറുന്നതായും പൊലീസ് പറഞ്ഞു. ജില്ലയിലേയും സമീപ ജില്ലകളിലേയും ക്രിമിനൽ കേസ് പ്രതികളെ നിരീക്ഷിക്കുന്നതിനിടെയാണ് പൊലീസിന് ഇയാളെ കഞ്ചാവുമായി പിടികൂടാന്‍ സാധിച്ചത്. 

Read More:പാലാരിവട്ടത്ത് വന്‍ ലഹരിവേട്ട, 24.4 ഗ്രാം എംഡിഎംഎയും 37.10 ഗ്രാം കഞ്ചാവുമായി 7 യുവാക്കളെ പൊലീസ് പിടികൂടി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

KL 73 A 8540 അതിർത്തി കടന്നെത്തി, കാറിന്റെ മുന്‍വശത്തെ ഡോറിനുള്ളിൽ വരെ ഒളിപ്പിച്ചു വച്ചു; 1 കോടിയിലധികം കുഴൽപ്പണം പിടികൂടി
കൊല്ലത്തേക്ക് ട്രെയിനിൽ വന്നിറങ്ങി, കയ്യിലുണ്ടായിരുന്നത് 2 വലിയ ബാഗുകൾ, സംശയത്തിൽ പരിശോധിച്ച് പൊലീസ്; പിടികൂടിയത് 12 കിലോ കഞ്ചാവ്