രാത്രി വീടിന് മുന്നിൽ യുവാക്കൾ കൂട്ടംകൂടി നിൽക്കുന്നത് പതിവ്, രഹസ്യവിവരം; എംഡിഎംഎയുമായി യുവാവ് പൊലീസ് പിടിയിൽ

Published : Oct 05, 2026, 05:38 PM IST
vellarada mdma case

Synopsis

വെള്ളറട ജംഗ്ഷന് സമീപത്ത് എംഡിഎംഎ വില്‍പ്പന നടക്കുന്നുണ്ടെന്ന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നുള്ള പരിശോധനയിലാണ് അനന്തു പൊലീസ് വലയിലായത്. ഇയാളില്‍നിന്നും ഒരു ഗ്രാം എംഡിഎംഎ പൊലീസ് പിടിച്ചെടുത്തു.

തിരുവനന്തപുരം: വെള്ളറടയ്ക്ക് സമീപം എംഡിഎംഎയുമായി യുവാവിനെ പൊലീസ് പിടികൂടി. വെള്ളറട അനന്ത ശ്രീരാഗം വീട്ടില്‍ അനന്തു (27) ആണ് കഴിഞ്ഞ ദിവസം പിടിയിലായത്.

വെള്ളറട ജംഗ്ഷന് സമീപത്ത് എംഡിഎംഎ വില്‍പ്പന നടക്കുന്നുണ്ടെന്ന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നുള്ള പരിശോധനയിലാണ് അനന്തു പൊലീസ് വലയിലായത്. ഇയാളില്‍നിന്നും ഒരു ഗ്രാം എംഡിഎംഎ പൊലീസ് പിടിച്ചെടുത്തു.

രാത്രികാലങ്ങളില്‍ പല സ്ഥലങ്ങളിലുള്ള യുവാക്കള്‍ കൂട്ടം കൂടി വീടിനു മുന്നില്‍ നില്‍ക്കുന്നത് കാണാറുണ്ടെന്ന് നാട്ടുകാർ പറയുന്നു. ഇതിനെ തുടർന്ന് സിഐയ്ക്ക് ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

എം.ഡി.എം.എ. കൈമാറ്റം നടക്കുന്നതിനിടെ പൊലീസിന് രഹസ്യ വിവരം ലഭിച്ചു. പിന്നാലെ പൊലീസ് എത്തി കൈയോടെ പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.സബ് ഇന്‍സ്‌പെക്ടര്‍ മനോജ്, സിവില്‍ പൊലീസുകാരായ ദുനിഷ്, ദീപു അടങ്ങുന്ന സംഘമാണ് പ്രതിയെ വലയിലാക്കിയത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ദത്തെടുക്കൽ ചട്ടം ഭേദ​ഗതി; കേരള ലീ​ഗൽ സർവീസസ് അതോറിറ്റിയുടെ നിർദേശങ്ങൾ കേന്ദ്രത്തിന്റെ സജീവപരി​ഗണനയിൽ
ഏഴ് വര്‍ഷത്തിനുള്ളില്‍ പത്ത് കേസുകള്‍; 60-കാരനെ കാപ്പ ചുമത്തി നാടുകടത്തി