
രിപ്പാട്: ആലപ്പുഴയിൽ യുവാവിനെ ഹെൽമറ്റ് കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതി പിടിയിൽ. ഹരിപ്പാട് തുലാം പറമ്പ് ഞണ്ടാരിക്കൽ വീട്ടിൽ സന്ദീപ് (36) ആണ് പിടിയിലായത്. വെട്ടുവേനി അമൃതം വീട്ടിൽ ഗിരീഷ് കുമാറിന് (42) ആണ് മർദ്ദനമേറ്റത്.
മാസങ്ങൾക്ക് മുൻപ് പനച്ചൂർ ക്ഷേത്രത്തിലെ കുതിരകെട്ടുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടായിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30ഓടെ പൊത്തപ്പള്ളി അനന്തപുരം സ്കൂളിന് സമീപത്തെ കടയിൽ നിന്നും പച്ചക്കറി വാങ്ങി, ബൈക്കിൽ പോകാൻ തുടങ്ങുകയായിരുന്ന ഗിരീഷ് കുമാറിനെ, സന്ദീപ് പിന്നിലൂടെ ചെന്ന് ഹെൽമറ്റ് കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു.
സംഭവത്തിനുശേഷം ഒളിവിൽ ആയിരുന്ന സന്ദീപിനെ ഹരിപ്പാട് എസ്.എച്ച്.ഒ അഭിലാഷ് കുമാർ കെ, സബ് ഇൻസ്പെക്ടർമാരായ ശ്രീകുമാർ, ഷൈജ, സിവിൽ പൊലീസ് ഓഫീസർമാരായ സനീഷ്, നിഷാദ്, അരുൺകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പിടികൂടിയത്. കൊലപാതകശ്രമം ഉൾപ്പെടെ നിരവധി കേസുകളിൽ സന്ദീപ് പ്രതിയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam