രണ്ട് ദിവസമായി അക്രമാസക്തൻ; വീട്ടില്‍കയറി യുവാവിന്‍റെ തലയ്ക്ക് വെട്ടി സംഘം, അരുംകൊലയിൽ ഞെട്ടി നാട്

Published : Feb 13, 2023, 04:55 PM IST
രണ്ട് ദിവസമായി അക്രമാസക്തൻ; വീട്ടില്‍കയറി യുവാവിന്‍റെ തലയ്ക്ക് വെട്ടി സംഘം, അരുംകൊലയിൽ ഞെട്ടി നാട്

Synopsis

ഇന്ന് പുലർച്ചെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയില്‍ വച്ചാണ് ആദിത്യൻ മരിച്ചത്. രണ്ട് ദിവസമായി ഇയാൾ അക്രമാസക്തനായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. വീടിനടുത്ത് ഹോമിയോ ഡോക്ടറെ ക്ലിനിക്കിൽകയറി വെട്ടി പരിക്കേൽപ്പിച്ചത് ഉൾപ്പെടെ കേസുകളിൽ പ്രതിയാണ്.

ചേർത്തല: വീടുകയറിയുള്ള ആക്രമണത്തിൽ യുവാവ് മരിച്ചു. കഞ്ഞിക്കുഴി പഞ്ചായത്ത് രണ്ടാം വാർഡിൽ വരണം തോട്ടുങ്കൽവെളി ഉത്തമൻ നായരുടെ മകൻ ആദിത്യൻ(22) ആണ് മരിച്ചത്. ഒമ്പത് ക്രിമിനൽ കേസുകളിൽ പ്രതിയും ലഹരിക്ക് അടിമയുമാണ് ആദിത്യനെന്ന് പൊലീസ് പറഞ്ഞു. ശനിയാഴ്ച ഉച്ചയോടെയാണ് ഒരുസംഘം വീട്ടിൽക്കയറി യുവാവിനെ ആക്രമിച്ചത്. ആദിത്യന്‍റെ കൈയും കാലും ഒടിയുകയും തലയ്ക്ക് ഉൾപ്പെടെ വെട്ടേൽക്കുകയും ചെയ്തിരുന്നു.

ഇന്ന് പുലർച്ചെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയില്‍ വച്ചാണ് ആദിത്യൻ മരിച്ചത്. രണ്ട് ദിവസമായി ഇയാൾ അക്രമാസക്തനായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. വീടിനടുത്ത് ഹോമിയോ ഡോക്ടറെ ക്ലിനിക്കിൽകയറി വെട്ടി പരിക്കേൽപ്പിച്ചത് ഉൾപ്പെടെ കേസുകളിൽ പ്രതിയാണ്.

അതേസമയം, ഗർഭിണിയായ യുവതിക്ക് ഇൻസുലിൻ നൽകിയതില്‍ പിഴവ് പറ്റിയെന്ന് ആരോപിച്ച് നെയ്യാറ്റിൻകരയിൽ സ്വകാര്യ ആശുപത്രിക്ക് നേരെ ആക്രമണമുണ്ടായി. പൂവാർ പഴയകട റോയൽ പ്രവർത്തിക്കുന്ന റോയൽ മെഡിസിറ്റി ആശുപത്രിക്ക് നേരെയാണ് ആക്രമണം നടന്നത്. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. പഴയകട സ്വദേശി ആതിര(28) ഗർഭധാരണത്തെ തുടർന്ന് തിരുവനന്തപുരം എസ് എ ടി ആശുപത്രിയിൽ ആയിരുന്നു ചികിത്സ തേടിയിരുന്നത്. ആതിരയ്ക്ക് ഷുഗര്‍ കൂടുതൽ ആയതിനാൽ എസ് എ ടി ആശുപത്രി നിർദ്ദേശിച്ച പ്രകാരം വീടിനു സമീപത്തെ റോയൽ മെഡിസിറ്റി ആശുപത്രിയിൽ ഇൻസുലിൻ എടുക്കാൻ വരുന്നത് പതിവായിരുന്നു.

വെള്ളിയാഴ്ച ഇൻസുലിൻ  എടുത്തപ്പോൾ അളവിൽ കൂടുതൽ ഇൻസുലിൻ എടുത്തതായിരുന്നു പ്രശ്നങ്ങൾക്ക് കാരണം എന്ന് ബന്ധുക്കൾ പറയുന്നു. ആശുപത്രി ജീവനക്കാര്‍ ആതിരയ്ക്ക് നാല് യൂണിറ്റ് ഇൻസുലിൻ അധികം എടുത്തതായി ആണ് പൂവാർ പൊലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ പറയുന്നത്. അമിത പ്രമേഹം ഉള്ളതിനാൽ രണ്ടു തരത്തിലുള്ള ഇൻസുലിനുകാളാണ് എസ് എ റ്റി ആശുപത്രിയിലെ ഡോക്ടർമാർ ആതിരയ്ക്ക് നിർദ്ദേശിച്ചിരുന്നത്. അതിനാൽ റോയൽ ഹോസ്പിറ്റലിൽ ഉണ്ടായിരുന്ന ഡ്യൂട്ടി നേഴ്സ് ഡോക്ടറെ കണ്ടതിനു ശേഷം ഇൻസുലിൻ എടുക്കാൻ ആതിരയോട് നിർദ്ദേശിച്ചിരുന്നുവെങ്കിലും ഇത് ഇവർ മുഖവിലക്കെടുത്തില്ല എന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. 

'വയനാടിന് വേണ്ടി എംപി എന്ന നിലയിൽ ഒന്നും ചെയ്യുന്നില്ല, ഒരു രൂപയുടെ വികസനവുമില്ല'; രാഹുലിനെതിരെ ബിജെപി

PREV
Read more Articles on
click me!

Recommended Stories

രേഖകളില്ലാതെ കശ്മീരിൽ ചൈനീസ് പൗരൻ, ഫോണിൽ സെർച്ച് ചെയ്തത് 'ആർപിഎഫ് വിന്യാസം, ആർട്ടിക്കിൾ 370' എന്നിവയെക്കുറിച്ച്
'ചേച്ചീ അമ്മ ഉണരുന്നില്ല', കുട്ടികളുടെ കരച്ചിൽ കേട്ടെത്തിയപ്പോൾ 35കാരി കിടക്കയിൽ മരിച്ച നിലയിൽ, ഭർത്താവ് മിസ്സിംഗ്; അന്വേഷണം