
കായംകുളം: നഗരമദ്ധ്യത്തിലെ ഇലക്ട്രിക് കടയിൽ നിന്നും 5 ലക്ഷം രൂപയുടെ കേബിളുകളും ക്യാമറകളും മോഷ്ടിച്ച കേസിലെ പ്രതികൾ പിടിയിൽ.കായംകുളത്തെ ജെ ആർ കെ ഇലക്ട്രിക്കൽ എന്ന സ്ഥാപനത്തിന്റെ ഗോഡൗണിൽ നിന്നും 5 ലക്ഷം രൂപയോളം വരുന്ന കേബിളുകളും ക്യാമറകളും മോഷ്ടിച്ച പ്രതികളെയാണ് കായംകുളം പോലീസ് പിടികൂടിയത്. കഴിഞ്ഞ എട്ടിന് പുലർച്ചെ രണ്ടിനാണ് മോഷണം നടന്നത്. കൊൽക്കട്ട സ്വദേശിയായ സസിം ഖാൻ, ഡൽഹി സ്വദേശികളായ മുഹമ്മദ് ഹാരിഫ്, ഇമ്രാൻ ഖാൻ, വെസ്റ്റ് ബംഗാൾ സ്വദേശിയായ ടിങ്കു, ബംഗളൂരു സ്വദേശിയായ അം ജാൻ, എന്നിവരാണ് പിടിയിലായത്.
ഒന്നാം പ്രതിയായ നസീം ഖാൻ ആക്രി പെറുക്കാനായി എത്തിയപ്പോൾ കടയുടെ ഗോഡൗൺ തുറന്നു കിടക്കുന്നത് കണ്ട് മറ്റു പ്രതികളുമായി ചേർന്ന് സാധനങ്ങൾ മോഷണം നടത്തി ആദിക്കാട്ടു കുളങ്ങരയിലുള്ള ആളിന് വിൽക്കുകയായിരുന്നു. മോഷ്ടിച്ച കേബിളിലെ ചെമ്പ് കമ്പി കഷണങ്ങളാക്കി മാറ്റിയാണ് വിൽപ്പന നടത്തിയത്. കായംകുളം ഡിവൈഎസ്പി അജയനാഥന് നേതൃത്വത്തിൽ സി ഐ മുഹമ്മദ് ഷാഫി എസ്.ഐ.മാരായ ഉദയകുമാർ .വി, ശ്രീകുമാർ എ.എസ്.ഐ. റീന, പോലീസ് ഉദ്യോഗസ്ഥരായ ദീപക്, ഷാജഹാൻ, അനീഷ്, ഫിറോസ്, രാജേന്ദ്രൻ, സുനിൽ കുമാർ, ഇയാസ്, മണിക്കുട്ടൻ, സബീഷ്, ശിവകുമാർ, ജയലക്ഷ്മി എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam