ഭക്ഷണം കഴിച്ച ശേഷം വിഷബാധയുണ്ടെന്ന് ആരോപിച്ച് പണം തട്ടാന്‍ ശ്രമം; ബ്ലാക്ക് മെയില്‍ സംഘം സജീവം

Published : May 31, 2022, 12:51 PM IST
ഭക്ഷണം കഴിച്ച ശേഷം വിഷബാധയുണ്ടെന്ന് ആരോപിച്ച് പണം തട്ടാന്‍ ശ്രമം; ബ്ലാക്ക് മെയില്‍ സംഘം സജീവം

Synopsis

ഭക്ഷണം കഴിച്ചശേഷം നാല് പേരടങ്ങിയ സംഘം ഇറച്ചിക്കറിക്ക് മോശം രുചിയും മണവുമാണെന്ന് ക്യാഷ് കൗണ്ടറില്‍ അറിയിച്ചു. ഉടമയെത്തിയ ശേഷം സംഘം നല്‍കിയ നമ്പറിലേക്ക് വിളിച്ചപ്പോള്‍ ഒത്തുതീര്‍ക്കാനെന്ന പേരില്‍ 40,000രൂപ ആവശ്യപ്പെടുകയായിരുന്നു

മലപ്പുറം: ഭക്ഷണം കഴിച്ചശേഷം ഭക്ഷണത്തില്‍ രുചിവ്യത്യാസവും പഴക്കവും മറ്റും ആരോപിച്ച് ഫുഡ് സേഫ്റ്റി അധികൃതര്‍ക്ക് പരാതി നല്‍കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടുന്നു. ഹോട്ടലുടമകളെ ഭീഷണിപ്പെടുത്തിയാണ് പണം തട്ടുന്നത്. കഴിഞ്ഞ ദിവസം വേങ്ങരയിലെ ഒരു സ്ഥാപനത്തില്‍ സമാനസംഭവം നടന്നതായി സ്ഥാപന ഉടമ വെളിപ്പെടുത്തിയതോടെയാണ് തട്ടിപ്പുസംഘത്തെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്. ബിസിനസ്സ് തകര്‍ച്ച ഭയന്നാണ് ഉടമകള്‍ പണം നല്‍കി ഇങ്ങനെ ഒത്തുതീര്‍പ്പിലേക്ക് പോകുന്നത്.

ഭക്ഷണം കഴിച്ചശേഷം നാല് പേരടങ്ങിയ സംഘം ഇറച്ചിക്കറിക്ക് മോശം രുചിയും മണവുമാണെന്ന് ക്യാഷ് കൗണ്ടറില്‍ അറിയിച്ചു. ഉടമയില്ലാത്തതിനാല്‍ തങ്ങളെ ഫോണില്‍ വിളിക്കണമെന്ന് പറഞ്ഞ് മൊബൈല്‍ നമ്പര്‍ നല്‍കി സംഘം പോകുകയുമായിരുന്നു. ഉടമയെത്തിയ ശേഷം നല്‍കിയ നമ്പറിലേക്ക് വിളിച്ചപ്പോള്‍ ഒത്തുതീര്‍ക്കാനെന്ന പേരില്‍ 40,000രൂപ ആവശ്യപ്പെടുകയായിരുന്നുവെന്ന് ഉടമ പറഞ്ഞു. ഇവരുടെ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച വ്യക്തി നേരത്തെ വേങ്ങരയില്‍ സമാനമായ രീതിയില്‍ മറ്റൊരു സ്ഥാപനത്തില്‍നിന്ന് കഴിച്ച ഭക്ഷണത്തില്‍ തകരാറുണ്ടായെന്നും അതോടെ കട അടക്കേണ്ടി വന്നുവെന്നും ഈ അവസ്ഥ വരാതിരിക്കാനാണ് തുക നല്‍കി ഒതുക്കുന്നതെന്നും പറഞ്ഞതോടെയാണ് സംഭവത്തിന് പിന്നില്‍ ബ്ലാക്ക് മെയില്‍ സംഘമാണെന്ന് വ്യക്തമായത്.

Read More : ഹോട്ടല്‍ ഉടമയുടെ മൊബൈൽ ഫോൺ മോഷ്ടിച്ച് ഗൂഗിൾ പേ വഴി പണം തട്ടി: രണ്ട് പേർ അറസ്റ്റിൽ

കഴിഞ്ഞ റംസാന്‍ അവസാന ദിവസം പ്രമുഖ ഹോട്ടല്‍ ശൃംഖലയില്‍ നോമ്പുതുറക്കെത്തിയ 20 അംഗ സംഘത്തിന് ഭക്ഷണത്തില്‍നിന്ന് അസ്വസ്ഥത അനുഭവപ്പെട്ടുവെന്ന് പറഞ്ഞ് ഏതാനും പേരെ വേങ്ങരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കാസര്‍കോട് ഷവര്‍മ കഴിച്ചുണ്ടായ മരണത്തെ തുടര്‍ന്ന് സംഭവം വിവാദമാകുകയും ഹോട്ടല്‍ അടച്ചുപൂട്ടുകയും ചെയ്തിരുന്നു. പ്രസ്തുത സംഭവത്തില്‍ കക്ഷികള്‍ ഒതുക്കി തീര്‍ക്കാനെന്ന പേരില്‍ ഒന്നരലക്ഷം രൂപയോളം ആവശ്യപ്പെട്ടിരുന്നതായി സ്ഥാപന ഉടമ പറഞ്ഞു. മധ്യസ്ഥര്‍ മുഖേനെ ഇവര്‍ 35,000 രൂപ വാങ്ങിയ ശേഷം പോലീസില്‍ നല്‍കിയ പരാതി പിന്‍വലിക്കുകയായിരുന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'മെമ്പറേ, ഈ പരാതിയൊന്ന് പരിഗണിക്കണം...'! പഞ്ചായത്തംഗത്തിന്റെ സിറ്റൗട്ടിൽ അസാധാരണ വലിപ്പമുളള അണലിയെത്തി
സഹോദരങ്ങൾ രണ്ട് പേരും കറങ്ങി നടന്നത് ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ; പിന്നാലെയെത്തി പൊലീസ്, കൈവശമുണ്ടായിരുന്നത് 2.2 കിലോ കഞ്ചാവ്