രണ്ടാം നിലയുടെ ഓട് പൊളിച്ച് അകത്ത് കയറി; വീട്ടമ്മയുടെയും മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന്റെയും ആഭരണങ്ങൾ കവർന്നു

Published : Mar 04, 2024, 04:33 PM IST
രണ്ടാം നിലയുടെ ഓട് പൊളിച്ച് അകത്ത് കയറി; വീട്ടമ്മയുടെയും മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന്റെയും ആഭരണങ്ങൾ കവർന്നു

Synopsis

വീടിന്റെ രണ്ടാം നിലയിലെ ഓട് പൊളിച്ചാണ് മോഷ്ടാവ് അകത്ത് കയറിയത്. പുലര്‍ച്ചെയോടെ കുഞ്ഞ് ഉണർന്നപ്പോൾ മാത്രമാണ് വീട്ടുകാർ വിവരമറി‌ഞ്ഞത്

മലപ്പുറം: തിരൂർ തെക്കൻ കുറ്റൂരിൽ ഉറങ്ങിക്കിടന്ന വീട്ടമ്മയുടെയും മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന്റെയും പാദസരവും മാലയും വളയും മോഷ്ടാക്കൾ കവർന്നു. തെക്കൻ കുറ്റൂർ മേലേപീടികയിലാണ് സംഭവം. തിരൂർ സി.ഐ എം.കെ. രമേഷിന്റെ നേതൃത്വത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. 

തലക്കാട് ഗ്രാമപഞ്ചായത്തിലെ തെക്കൻ കുറ്റൂർ മേലെപീടികയിലെ മുന്നായി കാട്ടിൽ മുഹമ്മദ് ബാവയുടെ വീട്ടിൽ ഞായറാഴ്ച പുലർച്ചെയാണ് സംഭവം. വീടിന്റെ രണ്ടാം നിലയിലെ ഓട് പൊളിച്ചാണ് മോഷ്ടാവ് അകത്ത് കയറിയത്. മുഹമ്മദ് ബാവയുടെ മരുമകൾ സുഹാനയും മകൾ ഹിൽസ മറിയമും ഉറങ്ങുന്ന മുറിയിലെത്തിയ മോഷ്ടാവ് ഹിൽസ മറിയത്തിന്റെ പാദസരവും സുഹാനയുടെ മാലയും പാദസരവും കൈ ചെയ്‍നുമടക്കം 13 പവൻ സ്വർണമാണ് കവർന്നത്. പുലർച്ചെ മൂന്ന് മാണിയോടെ കുഞ്ഞ് ഉണർന്ന് കരഞ്ഞപ്പോഴാണ് മോഷണ വിവരം അറിയുന്നത്. സുഹാനയുടെ ഭർത്താവ് നിസാമുദ്ദീൻ പ്രവാസിയാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം...

PREV
click me!

Recommended Stories

'ക്ഷേത്രത്തിലെ പണം ദൈവത്തിന്‍റേത്', സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കിൽ നിന്നടക്കം പണം തിരികെ ലഭിക്കാൻ തിരുനെല്ലി, തൃശ്ശിലേരി ക്ഷേത്രങ്ങളുടെ നീക്കം
ഇലക്ഷൻ പ്രമാണിച്ച് മദ്യശാലകൾ അവധി, റബ്ബർ തോട്ടത്തിൽ ചാക്കിൽ ഒളിപ്പിച്ച നിലയിൽ മദ്യക്കുപ്പികൾ, പിടിച്ചെടുത്തു