കരിപ്പൂർ വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിൽ നിന്ന് മദ്യം വാങ്ങി പുറത്തേക്ക് വന്നു; പിന്നാലെ യുവാവ് പൊലീസിൻ്റെ പിടിയിൽ

Published : Oct 14, 2025, 12:26 PM IST
Duty Free Shop Liquor

Synopsis

വിദേശയാത്ര ചെയ്യാതെ കരിപ്പൂർ വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിൽ നിന്നും മദ്യം വാങ്ങിയ ആളെ പൊലീസ് പിടികൂടി. 10 കുപ്പി മദ്യമാണ് ഇയാൾ വാങ്ങിയത്.  വിദേശയാത്ര കഴിഞ്ഞ് വരുന്നവർക്ക് മാത്രമേ ഡ്യൂട്ടി ഫ്രീ ഷോപ്പിൽ നിന്ന് മദ്യം വാങ്ങാനാവൂ.

കോഴിക്കോട്: കരിപ്പൂർ വിമാനത്താവള ഡ്യൂട്ടി ഫ്രീ ഷോപ്പിൽ നിന്നും പുറത്തെത്തിച്ച വിദേശമദ്യവുമായി ഒരാൾ പിടിയിൽ. കരിപ്പൂർ കുമ്മിണിപറമ്പ് സ്വദേശി അബ്ദുറഹിമാനാണ് പിടിയിലായത്. ഒരു ലിറ്റർ വീതമുള്ള പത്ത് കുപ്പി മദ്യമാണ് ഇയാൾ പുറത്തേക്ക് കടത്താൻ ശ്രമിച്ചത്. ഡ്യൂട്ടി ഫ്രീ ഷോപ്പിൽ നിന്ന് വിദേശയാത്ര കഴിഞ്ഞ് വരുന്നവർക്ക് മാത്രമാണ് മദ്യം നൽകാറുള്ളത്. എന്നാൽ അബ്‌ദുറഹ്മാൻ വിദേശത്ത് നിന്ന് വന്നയാളായിരുന്നില്ല. ഇയാൾ മദ്യം വാങ്ങാൻ മാത്രമായാണ് വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിലെത്തിയത്. ഇവിടെ നിന്ന് 10 കുപ്പി മദ്യം വാങ്ങി പുറത്തേക്ക് വന്നപ്പോഴാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. വില കൂടിയ മദ്യമാണ് ഇയാളുടെ കൈവശം ഉണ്ടായിരുന്നത്. മദ്യം ഉയർന്ന വിലയ്ക്ക് പുറത്ത് വിൽക്കാനായിരുന്നു ഇയാളുടെ പദ്ധതിയെന്നാണ് പൊലീസിൽ നിന്ന് ലഭിക്കുന്ന വിവരം.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

താമരശ്ശേരിയിൽ ദേശീയപാതയോരത്തെ ജനതാ ബേക്കറിയില്‍ അപ്രതീക്ഷിത അതിഥി; പട്ടാപ്പകൽ ഓടിക്കയറിയത് കാട്ടുപന്നി
മധുരയിൽ നിന്ന് തിരിച്ചുവരുന്നതിനിടെ ടൂറിസ്റ്റ് ബസിന് തീപിടിച്ചു, സംഭവം മുണ്ടക്കയം ടൗണിൽ