രാത്രിയോടെ എത്തി അമ്മയോട് പണം ചോദിച്ചു, കൊടുക്കാത്തതിന് കത്തിയെടുത്ത് കുത്തി, മകൻ പിടിയിൽ

Published : Apr 03, 2025, 07:37 PM IST
രാത്രിയോടെ എത്തി അമ്മയോട് പണം ചോദിച്ചു, കൊടുക്കാത്തതിന് കത്തിയെടുത്ത് കുത്തി, മകൻ പിടിയിൽ

Synopsis

പണം ചോദിച്ചത് കൊടുക്കാത്തതിലുള്ള വൈരാഗ്യത്താൽ കത്തികൊണ്ട് അമ്മ തങ്കയുടെ വലത് കൈത്തണ്ടയിൽ കുത്തി പരിക്കേൽപ്പിച്ച സംഭവത്തിലാണ് അജയൻ അറസ്റ്റിലായത്

തൃശൂർ: പണം നൽകാത്തതിന് അമ്മയെ കത്തികൊണ്ട് കുത്തി പരിക്കേൽപിച്ച മകൻ അറസ്റ്റിൽ. കൈപ്പമംഗലം മൂന്നുപീടിക സുജിത്ത് സെന്ററിൽ വളവത്ത് വീട്ടിൽ അജയൻ (അജു 41) ആണ് അറസ്റ്റിലായത്. പണം ചോദിച്ചത് കൊടുക്കാത്തതിലുള്ള വൈരാഗ്യത്താൽ കത്തികൊണ്ട് അമ്മ തങ്കയുടെ വലത് കൈത്തണ്ടയിൽ കുത്തി പരിക്കേൽപ്പിച്ച സംഭവത്തിലാണ് അജയൻ അറസ്റ്റിലായത്.

അജയൻ സ്ഥിരമായി മദ്യപിച്ച് വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നയാളാണ്. ഇന്നലെ രാത്രി 07.30 ന് അജയൻ സുജിത്ത് സെന്ററിലുള്ള വീട്ടിലേക്ക് കയറി വന്ന് അമ്മയായ തങ്കയോട് പണം ചോദിച്ചു. എന്റെ കൈയ്യിൽ പണമില്ല എന്ന് പറഞ്ഞപ്പോൾ തങ്കയെ അസഭ്യം പറഞ്ഞ് മുടിക്ക് കുത്തിപ്പിടിച്ചു. ഇത് കണ്ട് അവിടെയുണ്ടായിരുന്ന അജയന്റെ ചേട്ടൻ ബിജു ഓടി വന്ന് അജയനെ പിടിച്ചു മാറ്റി. 

അജയൻ കുതറി മാറി വീട്ടിലെ മേശപ്പുറത്ത് ഇരുന്നിരുന്ന കത്തിയെടുത്ത് തങ്കയുടെ വലത് കൈതണ്ടയിൽ കത്തി കൊണ്ട് കുത്തി ഗുരുതര പരിക്കേൽപിക്കുകയായിരുന്നു. കുത്തേറ്റതിൽ തങ്കയുടെ കൈയ്യിലെ 2 ഞെരമ്പുകൾ മുറിഞ്ഞു. തങ്ക ഇപ്പോൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ആണ്.  

സംഭവത്തിന് ശേഷം സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട അജയനെ മൂന്നുപീടികയിൽ നിന്നാണ് പിടി കൂടിയത്. കോടതിയിൽ ഹാജരാക്കിയ അജയനെ റിമാന്റ് ചെയ്തു. കയ്പമംഗലം പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർമാരായ ടി അഭിലാഷ്, മുഹമ്മദ് സിയാദ്, എ എസ് ഐ പി കെ നിഷി , സിപിഒ മാരായ അൻവറുദ്ദീൻ, ജ്യോതിഷ്, മുഹമ്മദ് ഫാറൂക്ക് എന്നിവർ ചേർന്നാണ് അജയനെ അറസ്റ്റ് ചെയ്തത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കേരളത്തിൽ ആഘോഷപൂര്‍വ്വം വിവാഹിതയായ വൈറൽ സുന്ദരിക്ക് പ്രായപൂർത്തിയായില്ലേ, വ്യാപക പ്രചാരണങ്ങൾക്ക് മറുപടിയുമായി പൊലീസ്
മൊണാലിസയും അച്ഛനും കേരളത്തിലെത്തിയത് ഷൂട്ടിനായി, പിന്നീട് നടന്നതെല്ലാം സിനിമാ കഥപോലെ നാടകീയം, ഒടുവിൽ വൈറല്‍ സുന്ദരിക്ക് തലസ്ഥാനത്ത് മാംഗല്യം